26 July 2024, Friday
KSFE Galaxy Chits Banner 2

Related news

March 31, 2024
August 28, 2023
March 1, 2023
February 22, 2023
February 12, 2023
November 25, 2022
October 15, 2022
August 23, 2022
August 11, 2022
August 1, 2022

പൂനം മാനസികാരോഗ്യ കേന്ദ്രത്തിലെത്തിയത് ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസില്‍: കൊലപാതകത്തില്‍ കലാശിച്ചത് അവിഹിതം കണ്ടെത്തിയതിലെ ദേഷ്യം

Janayugom Webdesk
കോഴിക്കോട്
February 12, 2023 3:36 pm

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് ചാടിപ്പോകുകയും മണിക്കൂറുകള്‍ക്കകം തിരികെ എത്തിക്കുകയും ചെയ്ത പൂനം ഇവിടേയ്ക്ക് എത്തിയത് കൊലക്കേസിലെ പ്രതിയായി. കഴിഞ്ഞമാസമാണ് ബിഹാര്‍ സ്വദേശിയായ സഞ്ജിത് പസ്വാന്‍ (33) നെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കേസില്‍ ഭാര്യ പൂനം ദേവി പിടിയിലാകുന്നത്. 

കഴിഞ്ഞ ജനുവരി 31ന് രാത്രിയിൽ കോട്ടക്കൽ റോഡ് യാറം പടിയിലെ പി കെ ക്വോർട്ടേഴ്‌സിൽ ആണ് കൊലപാതകം നടന്നത്. വയറു വേദനയെ തുടർന്നാണ് ഭര്‍ത്താവിന്റെ മരണമെന്നാണ് ഇവർ പറഞ്ഞിരുന്നത്. അന്വേഷണത്തിനൊടുവിലാണ് ഭാര്യ തന്നെയാണ് കഴുത്തിൽ സാരി മുറുക്കി കൊല ചെയ്തതെന്ന് വ്യക്തമായത്. പൂനം ദേവി ഭാര്യവും കുട്ടികളുമുള്ള ഒരു യുവാവുമായി പ്രണയത്തിലായിരുന്നു. ഇത് മനസിലാക്കിയാണ് തങ്ങളുടെ അഞ്ചു വയസുകാരനായ മകന്‍ സച്ചിൻ കുമാറുമായി സൻജിത് പസ്വാൻ രണ്ടു മാസം മുമ്പ് വേങ്ങരയിൽ എത്തിയത്. എന്നാൽ രഹസ്യ ഫോൺ ഉപയോഗിച്ച് പൂനം ദേവി ഈ യുവാവുമായുള്ള ബന്ധം തുടർന്നു. ബന്ധം ചോദ്യം ചെയ്തതോടെയാണ് പൂനം ഭര്‍ത്താവായ സൻജിത് പസ്വാനെ കൊലപ്പെടുത്തിയത്. 

ഇന്നലെ ആണ് ഇവരെ മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചത്. ഇന്ന് രാവിലെ 12.15ഓടെ പൂനം മാനസികാരോഗ്യ കേന്ദ്രത്തിലെ സെല്‍ ചാടിക്കടന്നത്. ശൗചാലയത്തിലെ വെന്റിലേറ്റർ ഗ്രിൽ കുത്തി ഇളക്കിയാണ് ഇവർ രക്ഷപ്പെട്ടത്. പിന്നീട് 8.45 ഓടെ പൂനം പൊലീസിന്റെ പിടിയിലാകുകയും ചെയ്തു. അതേസമയം സഹതടവുകാരുടെ അറിവോടെയാണ് പൂനം രക്ഷപ്പെട്ടതെന്നാണ് പൊലീസ് പറയുന്നത്. 

Eng­lish Sum­ma­ry: Poon­am went to the men­tal health cen­ter in the case of mur­der of her hus­band: Anger at the dis­cov­ery of the affair result­ed in the murder

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.