ലൈംഗിക പീഡന പരാതിയിൽ കേസെടുത്തതിനെത്തുടർന്ന് ഹൈക്കോടതിയിലെ ഗവൺമെന്റ് പ്ലീഡർ പി ജി മനുവിനെ നീക്കി. അഡ്വക്കറ്റ് ജനറലിന്റെ ആവശ്യപ്രകാരം മനു രാജിക്കത്ത് നല്‍കി. കത്ത് നിയമ സെക്രട്ടറിക്ക് കൈമാറും. ബലാത്സംഗം, ഐടി നിയമം അടക്കം വകുപ്പുകൾ ചുമത്തി ചോറ്റാനിക്കര പൊലീസ് മനുവിനെതിരെ കേസെടുത്ത സാഹചര്യത്തിലാണ് രാജി. എറണാകുളം സ്വദേശിയായ യുവതി ആലുവ റൂറൽ എസ്‌പിക്ക് നൽകിയ പരാതിയിലാണ് നടപടി.
2018ൽ നടന്ന പീഡനക്കേസിലെ ഇരയായ പെൺകുട്ടിക്ക് നിയമസഹായം നൽകാനെന്ന പേരിൽ എറണാകുളം കടവന്ത്രയിലെ ഓഫിസിലേക്ക് വിളിച്ചുവരുത്തി ബലാത്സംഗം ചെയ്തെന്നും സ്വകാര്യ ചിത്രങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയെന്നുമാണ് പരാതി. പെൺകുട്ടിയുടെ ചിത്രങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തിയെന്നും പരാതിയിലുണ്ട്.
ഒക്ടോബർ ഒമ്പതിനും 10നുമാണ് ബലാത്സംഗം നടന്നതെന്നാണ് യുവതി പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നത്. ഒക്ടോബർ 11ന് ഔദ്യോഗിക വാഹനത്തിൽ യുവതിയുടെ വീട്ടിലെത്തിയും ബലാത്സംഗം ചെയ്തെന്നും പരാതിയിൽ പറയുന്നു. പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തി. മനുവിനെ ചോദ്യം ചെയ്യും.
English Summary: rape case; kerala highcourt senior gov pleader pg manu dismissed
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.