22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 17, 2024
December 13, 2024
December 6, 2024
November 28, 2024
November 26, 2024
November 22, 2024
October 13, 2024
October 13, 2024
October 8, 2024
September 24, 2024

ബലാത്സംഗ കേസ്; വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

Janayugom Webdesk
June 10, 2022 8:22 am

യുവനടിയെ ബലാത്സംഗം ചെയ്തെന്ന പരാതിയില്‍ കേസിൽ നടനും നിർമ്മാതാവുമായ വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. നടിയുടെ പേര് വെളിപ്പെടുത്തിയ കേസിലും വിജയ് ബാബു മുൻകൂർ ജാമ്യാപേക്ഷ തേടിയിരുന്നു. ഇതും ഇന്ന് പരിഗണിക്കും.

അഡീഷണൽ പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ അസൗകര്യം അറിയിച്ചതിനെ തുടർന്നാണ് ജാമ്യഹർജി ഇന്നത്തേക്ക് മാറ്റിയത്. നടി തന്നെയാണ് ഫെയ്സ്ബുക്കിലൂടെ തന്റെ പേര് ആദ്യം വെളിപ്പെടുത്തിയതെന്ന് ഹർജിയിൽ വിജയ് ബാബു ആരോപിക്കുന്നു.

തന്റെ പേരിൽ ബലാത്സംഗ ആരോപണവും ഉന്നയിച്ചു. ഈ ആരോപണം ചെറുക്കാനുള്ള ശ്രമം മാത്രമാണ് തന്റെ ഭാഗത്തുനിന്നുണ്ടായത്. നടിയുടെ പേര് വെളിപ്പെടുത്താൻ ഉദ്ദേശിച്ചിരുന്നില്ലെന്നും ജാമ്യഹർജിയിൽ പറയുന്നു.

കഴിഞ്ഞ മാർച്ചിൽ വിജയ് ബാബു തന്നെ രണ്ട് തവണ പീഡിപ്പിച്ചു എന്നാണ് നടിയുടെ ആരോപണം. ഇതിനു പിന്നാലെ ദുബായിലേക്ക് കടന്ന വിജയ് ബാബു ഹൈക്കോടതി അറസ്റ്റ് വിലക്കിയതിനെ തുടർന്നാണ് നാട്ടിൽ മടങ്ങിയെത്തിയത്.

രണ്ട് കേസിലും വിജയ് ബാബുവിന്റെ അറസ്റ്റ് കോടതി തടഞ്ഞിരുന്നു. അറസ്റ്റ് തടഞ്ഞതിന്റെ കാലാവധി ഇന്ന് അവസാനിക്കുകയാണ്.

Eng­lish summary;Rape case; Vijay Babu’s antic­i­pa­to­ry bail appli­ca­tion will be con­sid­ered today

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.