23 January 2026, Friday

Related news

January 21, 2026
January 16, 2026
January 14, 2026
January 12, 2026
January 11, 2026
January 11, 2026
January 8, 2026
January 7, 2026
January 7, 2026
January 6, 2026

ലൈംഗികാതിക്രമം: കുറ്റവാളികളുടെ ലൈംഗികശേഷി ഇല്ലാതാക്കണമെന്ന് സുപ്രീംകോടതിയില്‍ ഹര്‍ജി

Janayugom Webdesk
ന്യൂഡല്‍ഹി
December 17, 2024 9:36 am

സ്ത്രീകള്‍ക്കും,കുട്ടികള്‍ക്കുമെതിരെ ലൈംഗികാതിക്രമം നടത്തുന്നവരുടെ ലൈംഗിക ശേഷി രാസവസ്തുക്കള്‍ ഉപയോഗിച്ച് ഇല്ലാതാക്കണമെന്ന സുപ്രിംകോടതിയില്‍ ഹര്‍ജി .ലൈംഗികശേഷി രാസമരുന്നുകള്‍ ഉപയോഗിച്ച് ഇല്ലാതാക്കുന്ന കെമിക്കല്‍ കാസ്ട്രേഷന്‍ നടപ്പാക്കണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി.

സുപ്രീംകോടതിയിലെ വനിത അഭിഭാഷക അസോസിയേഷൻ നൽകിയ ഹർജിയിൽ കേന്ദ്രസർക്കാരിനും സംസ്ഥാനങ്ങൾക്കും നോട്ടീസയച്ചു.കൊൽക്കത്തയിലെ ആർജി കർ മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ ജൂനിയർ ഡോക്‌ടറെ ബലാത്സംഗം ചെയ്‌ത്‌ കൊലപ്പെടുത്തിയ സംഭവമടക്കം ഹർജിയിൽ പരാമർശിച്ചിട്ടുണ്ട്. ജനുവരിയിൽ വിശദമായി പരിഗണിക്കും.

സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ ഉള്‍പ്പെടുന്ന കേസുകള്‍ അതിവേഗ കോടതികള്‍ ആറ് മാസത്തിനുള്ളല്‍ തീര്‍ക്കുന്ന തരത്തില്‍ വേഗത്തിലാക്കണം, വിചാരണ തുടങ്ങും വരെ സ്ത്രീകള്‍ക്കെതിരെ ക്രൂരമായ കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവര്‍ക്ക് ജാമ്യം അനുവദിക്കരുത് തുടങ്ങിയ ആവശ്യങ്ങളും ഹര്‍ജിയിലുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.