16 January 2026, Friday

Related news

December 21, 2025
December 10, 2025
December 8, 2025
December 5, 2025
November 16, 2025
October 18, 2025
October 18, 2025
October 16, 2025
October 7, 2025
September 11, 2025

ഗുജറാത്തില്‍ അപൂര്‍വ വൈറസ് ബാധ: എട്ട് മരണം, ജാഗ്രത നിര്‍ദേശം

Janayugom Webdesk
ഗാന്ധിനഗര്‍
July 17, 2024 8:23 pm

ഗുജറാത്തില്‍ അപൂര്‍വ വൈറസ് ബാധയായ ചന്ദിപുര വൈറസ് പിടിപെട്ട് ഒരാഴ്ചക്കിടെ ആറ് കുട്ടികള്‍ ഉള്‍പ്പടെ എട്ട് മരണം. വൈറസ് ബാധയേറ്റ് 15 പേര്‍ നിലവില്‍ ചികിത്സയില്‍ കഴിയുകയാണ്. രാജസ്ഥാനില്‍ നിന്ന് രണ്ട് രോഗികളും മധ്യപ്രദേശില്‍ നിന്ന് ഒരാളും ചികിത്സ തേടിയതായി ആരോഗ്യമന്ത്രി റുഷികേശ് പട്ടേല്‍ പറഞ്ഞു. ഗുജറാത്തില്‍ അതീവ ജാഗ്രത നിര്‍ദേശം നല്‍കി. വൈറസിനെക്കുറിച്ചു പഠിക്കാനും മുന്‍കരുതലുകളെടുക്കാനും പ്രത്യേക സംഘത്തെ നിയോഗിച്ചതായി ആരോഗ്യമന്ത്രി പറഞ്ഞു.

കഴിഞ്ഞയാഴ്ച സബര്‍കാന്ത ജില്ലയിലെ ഹിമത്‌നഗറിലെ സിവില്‍ ആശുപത്രിയിലെ ശിശുരോഗ വിദഗ്ധരാണ് രോഗവ്യാപനം കണ്ടെത്തിയത്. സബർ കാന്താ,ആരവല്ലി,മഹിസാഗർ തുടങ്ങിയ ജില്ലകളിലാണ് വൈറസ് വ്യാപനം തിരിച്ചറിഞ്ഞത്. വൈറസിനെക്കുറിച്ച് പഠിക്കാനും മുന്‍കരുതലുകളെടുക്കാനും പ്രത്യേക സംഘത്തെ നിയോഗിച്ചതായി ആരോഗ്യമന്ത്രി പറഞ്ഞു. 

റാബ്ഡോ വിറിഡോ ഗണത്തിൽപ്പെട്ട ചാന്ദിപുര വൈറസ് കൊതുക്, ഈച്ച എന്നിവയിലൂടെയാണ് രോഗം പടർത്തുന്നത്. അണുബാധ കേന്ദ്ര നാഡീവ്യൂഹത്തെയും മസ്തിഷകത്തെയും ഗുരുതരമായി ബാധിക്കുന്നതു കൊണ്ട് മരണ സാധ്യത കൂടുതലാണ്. ശക്തമായ പനി, മസ്തിഷ്‌ക ജ്വരം എന്നിവയാണ് രോഗലക്ഷണങ്ങള്‍. ചാന്ദിപുര വൈറസിന് പ്രത്യേക ചികിത്സയില്ല. എങ്കിലും നേരത്തെയുള്ള കണ്ടെത്തല്‍, ആശുപത്രിയില്‍ പ്രവേശിപ്പിക്കല്‍, രോഗലക്ഷണ പരിചരണം എന്നിവ മരണങ്ങള്‍ തടയാന്‍ സഹായകമാകുമെന്നും ആരോഗ്യ വിദഗ്ധര്‍ പറയുന്നു. 

Eng­lish Sum­ma­ry: Rare virus out­break in Gujarat: Eight dead, alert issued
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.