23 January 2026, Friday

Related news

January 5, 2026
December 30, 2025
December 1, 2025
November 29, 2025
November 21, 2025
November 13, 2025
October 29, 2025
October 18, 2025
October 16, 2025
October 4, 2025

രശ്മിക മന്ദാന – വിജയ് ദേവരകൊണ്ട വിവാഹം ഉടൻ; വിവാഹം ഉദയ്പൂരിൽ ?

Janayugom Webdesk
December 30, 2025 4:22 pm

തെലുങ്ക് സൂപ്പർ താരങ്ങളായ രശ്മിക മന്ദാനയും വിജയ് ദേവരകൊണ്ടയും വിവാഹിതരാകുന്നു. ഇരുവരുടെയും വിവാഹ തീയതിയും വിവാഹ വേദിയും തീരുമാനിച്ചതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ‘ഗീതാഗോവിന്ദം’, ‘ഡിയർ കോമ്രേഡ്’ എന്നീ ചിത്രങ്ങളിലൂടെയാണ് ഇരുവരും പ്രേക്ഷകരുടെ പ്രിയജോഡിയായത്. ഇരുവരുടെയും വിവാഹ നിശ്ചയം ഒക്ടോബറിൽ അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തില്‍ കഴിഞ്ഞിരുന്നു. 2026 ഫെബ്രുവരി 26ന് രശ്മികയും വിജയ്​യും രാജസ്ഥാനിലെ ഉദയ്പൂരിൽ വച്ച് വിവാഹിതരാകുമെന്നാണ് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഉദയ്പൂരിലെ ഒരു കൊട്ടാരത്തിൽ വെച്ചായിരിക്കും ചടങ്ങുകളെന്നും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരിക്കും ചടങ്ങിൽ പങ്കെടുക്കുക എന്നും റിപ്പോർട്ടുകളുണ്ട്.
2025 ഒക്ടോബർ മൂന്നിനായിരുന്നു വിജയ്​യുടെയും രശ്മികയുടെയും വിവാഹ നിശ്ചയം. ഇരുവരും ഇക്കാര്യത്തിൽ സ്ഥിരീകരണം നടത്തിയില്ലെങ്കിലും പിന്നീട് രശ്മികയുടെ കയ്യിലെ വിവാഹമോതിരം വാർത്തയായിരുന്നു. രശ്മികയുടെ ‘ദി ഗേൾഫ്രണ്ട്’ എന്ന ചിത്രവുമായി ബന്ധപ്പെട്ട പരിപാടിയിൽ വിജയ് ദേവരകൊണ്ട പങ്കെടുത്തതും രശ്മികയുടെ കയ്യിൽ ചുംബിച്ചതുമെല്ലാം വാർത്തയായതോടെയാണ് വിവാഹ അഭ്യൂഹം ശക്തമായത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.