8 November 2024, Friday
KSFE Galaxy Chits Banner 2

Related news

September 10, 2024
September 3, 2024
May 17, 2024
May 17, 2024
March 18, 2024
March 16, 2024
March 5, 2024
February 28, 2024
November 11, 2023
November 10, 2023

സാങ്കേതിക തകരാര്‍ പരിഹരിച്ചു; റേഷന്‍ വിതരണം സാധാരണനിലയില്‍,ഈ മാസത്തെ വിതരണം ഇന്ന് തുടങ്ങും

Janayugom Webdesk
തിരുവനന്തപുരം
May 5, 2023 9:06 pm

സാങ്കേതിക തകരാർ കാരണം ഏപ്രിൽ മാസം രണ്ട് ദിവസം റേഷൻകടകൾ തുറന്ന് പ്രവർത്തിക്കുവാൻ കഴിഞ്ഞില്ലെങ്കിലും മുൻമാസങ്ങളിലെ പോലെതന്നെ ഏപ്രിൽ മാസവും 78 ശതമാനം കാർഡ് ഉടമകൾ റേഷൻ വിഹിതം കൈപ്പറ്റിയെന്ന് ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി ആർ അനിൽ. സാങ്കേതിക തകരാർ പരിഹരിച്ച ശേഷം റേഷൻകടകളുടെ പ്രവർത്തനം തൃപ്തികരമായി നടന്നു വരികയാണ്.
എല്ലാ മാസവും 75 ശതമാനം മുതൽ 80 ശതമാനം വരെ കാർഡുടമകളാണ് റേഷൻ വിഹിതം കൈപ്പറ്റാറുള്ളത്. കഴിഞ്ഞ നാല് ദിവസങ്ങളിൽ റേഷൻകടകൾ ഷിഫ്റ്റ് സംവിധാനത്തിലും ഇന്നലെയും ഇന്നും പൂർണ സമയവും തുറന്ന് പ്രവർത്തിച്ചിരുന്നു.
ഏപ്രിൽ മാസം മുൻഗണനാ വിഭാഗത്തിൽ നിന്നും എഎവൈ (മഞ്ഞ) കാർഡുടമകൾ 97 ശതമാനവും പിങ്ക് (പിഎച്ച്എച്ച്) കാർഡുടമകൾ 93 ശതമാനവും റേഷൻ വിഹിതം കൈപ്പറ്റിയിട്ടുണ്ട്. ഏപ്രിൽ മാസത്തെ റേഷൻ വിതരണം ഇന്നലെ അവസാനിച്ചു. മേയ് മാസത്തെ റേഷൻ വിതരണം ഇന്ന് ആരംഭിക്കും.
സാങ്കേതിക തകരാർ കാരണം സംസ്ഥാനത്തെ ഒരാൾക്കും റേഷൻ മുടങ്ങിയിട്ടില്ലെന്നും എല്ലാ കാർഡ് ഉടമകൾക്കും റേഷൻ വാങ്ങാൻ അവസരം നല്കിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. മേയ് മാസം വെള്ളകാർഡുടമകൾക്ക് 10.90 രൂപ നിരക്കിൽ 10 കിലോ അരി ലഭ്യമാകുമെന്നും മന്ത്രി അറിയിച്ചു.

Eng­lish Sum­ma­ry; Ration dis­tri­b­u­tion nor­mal­ized due to tech­ni­cal glitch resolved
You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.