20 February 2026, Friday

Related news

February 20, 2026
February 20, 2026
February 20, 2026
February 19, 2026
February 19, 2026
February 19, 2026
February 18, 2026
February 18, 2026
February 18, 2026
February 17, 2026

മലയാളികളുടെ റാവുത്തര്‍; നടന്‍ വിജയ രംഗരാജു അന്തരിച്ചു

Janayugom Webdesk
തിരുവനന്തപുരം
January 20, 2025 10:05 pm

വിയറ്റ്നാം കോളനിയിലെ റാവുത്തര്‍ എന്ന വില്ലന്‍ കഥാപാത്രത്തിലൂടെ മലയാളികള്‍ക്കിടയില്‍ ശ്രദ്ധേയനായ തെന്നിന്ത്യന്‍ നടന്‍ വിജയ രംഗരാജു അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 

ഹൈദരാബാദില്‍ വച്ച് നടന്ന ഷൂട്ടിംഗിനിടെ ഇദ്ദേഹത്തിന് പരിക്കേറ്റിരുന്നു. തുടര്‍ ചികിത്സക്കായാണ് ചെന്നൈയില്‍ എത്തിച്ചത്. ഇവിടെ വച്ച് മരണം സംഭവിക്കുകയായിരുന്നു. നന്ദമൂരി ബാലകഷ്ണയുടെ ഭൈരവ ദീപം എന്ന തെലുങ്ക് ചിത്രത്തിലൂടെ സിനിമ രംഗത്ത് അരങ്ങേറ്റം കുറിച്ച വിജയ രംഗരാജു യാഗ്നം എന്ന ചിത്രത്തിലൂടെയാണ് പ്രേക്ഷക ശ്രദ്ധ നേടുന്നത്. പിന്നീട് നിരവധി തെലുങ്ക് മലയാളം ചിത്രങ്ങളില്‍ വില്ലന്‍ വേഷത്തില്‍ അരങ്ങ് തകര്‍ത്തു. വിയറ്റ്നാം കോളനി, ആയുധം, പടയോട്ടം, അനുരാഗക്കോടതി, വെനീസിലെ വ്യാപാരി, മനുഷ്യമൃഗം തുടങ്ങി നിരവധി മലയാള സിനിമയില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. മരണാനന്തര ചടങ്ങുകള്‍ ചെന്നൈയില്‍ വച്ചാകും നടക്കുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.