
റീപ്പോ നിരക്കില്‍ ഇളവ് വരുത്താന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ആറ് അംഗ മോണിറ്ററി പോളിസി കമ്മിറ്റി തീരുമാനിച്ചു . 0.25% ആണ് ഇളവ്. ഇതോടെ റിപ്പോ നിരക്ക് 6.50% നിന്നും 6.25 ശതമാനമായി കുറഞ്ഞു. വായ്പ ലഭിക്കുന്നതിലൂടെ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ ഉത്തേജിപ്പിക്കുന്നതിനും അതുവഴി ചിലവുകളും നിക്ഷേപവും പ്രോത്സാഹിപ്പിക്കുന്നതിനുമായാണ് ഈ തീരുമാനം.
ബാങ്കുകള്‍ വിതരണം ചെയ്യുന്ന ഭവന, വാഹന, കാര്‍ഷിക, വിദ്യാഭ്യാസ, സ്വർണപ്പണയ വായ്പ്പകളില്‍ ഇളവ് വരും. കൂടാതെ മറ്റു വ്യക്തിഗത വായ്പകളുടെ പലിശ നിരക്കും ആനുപാതികമായി കുറയും. 2020 ന് ശേഷം ഇതാദ്യമായാണ് റിപ്പോ നിരക്കില്‍ ഇളവ് കൊണ്ടുവരുന്നത്. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര അധ്യക്ഷനായ ആറംഗ സമിതി ഐകകണ്‌ഠ്യേനയാണ് തീരുമാനമെടുത്ത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.