14 February 2026, Saturday

Related news

February 12, 2026
February 7, 2026
February 4, 2026
February 2, 2026
January 28, 2026
January 22, 2026
December 23, 2025
December 16, 2025
December 13, 2025
December 11, 2025

രാജിവയ്ക്കാൻ തയ്യാർ;മമതാ ബാനർജി

Janayugom Webdesk
ന്യൂഡല്‍ഹി
September 12, 2024 7:57 pm

നീതിക്ക് വേണ്ടി രാജി വയ്ക്കാന്‍ താന്‍ തയ്യാറാണെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി.എന്നാല്‍ ആര്‍ജി കര്‍ മെഡിക്കല്‍ കോളജിലെ പീഡനത്തിന് എതിരായി നടക്കുന്ന പ്രതിഷേധത്തിന് രാഷ്ട്രീയ സ്വഭാവം ഉണ്ടെന്നും അവര്‍ ആരോപിച്ചു.

കൊല്‍ക്കത്തയിലെ ആര്‍ജി കര്‍ മെഡിക്കല്‍ കോളജിലെ ഡോക്ടറുടെ ബലാത്സംഗ കൊലപാതകത്തില്‍ പ്രതിഷേധിക്കുന്ന ഡോക്ടര്‍മാരുമായി ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് മമതാ ബാനര്‍ജി പ്രസ്താവനയിലൂടെ വ്യക്തമാക്കി.എന്നാല്‍ പ്രതിഷേധം രാഷ്ട്രീയ പ്രേരിതമാണെന്ന് മുഖ്യമന്ത്രി പറയാതെ പറഞ്ഞു.

”സാധാരണക്കാരുടെ നീതിക്ക് വേണ്ടി കസേര ഒഴിയാനും ഞാന്‍ തയ്യാറാണ്.പക്ഷേ അവര്‍ക്ക് നീതി വേണ്ട,കസേര മാത്രമാണ് വേണ്ടതെന്നും മമത ആരോപിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.