
ഇന്ത്യന്‍ യൂണിയന്‍ മുസ്ലീലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാമിന്റെ ഡിവിഷനില്‍ ലീഗിന് വിമത സ്ഥാനാര്‍ത്ഥി.തിരൂരങ്ങാടി നഗരസഭ ഇരുപത്തിഅഞ്ചാം വാര്‍ഡിലാണ് ലീഗ് നേതൃത്വത്തെ വെല്ലുവിളിച്ച് ലീഗ് സ്ഥാനാര്‍ത്ഥി രംഗത്തുള്ളത്. നിലവിലെ ഇരുപത്തി നാലാം ഡിവിഷൻ അംഗവും നഗരസഭ ഉപാധ്യക്ഷയുമായ സുലൈഖ കാലൊടി ആണ് മത്സരിക്കുന്നത്.നിലവിലെ തിരൂരങ്ങാടി നഗരസഭാ ഉപാധ്യക്ഷ കൂടിയായ കാലൊടി സുലൈഖയാണ് 25-ാം ഡിവിഷൻ തിരൂരങ്ങാടി കെസി റോഡ് ഡിവിഷനിൽ പ്രചാരണം തുടങ്ങിയത്.
വനിതാ സംവരണമായ നഗരസഭാധ്യക്ഷ സ്ഥാനത്തേക്ക് ഇവരുടെ പേര് ഉയർന്നിരുന്നതാണ്. തർക്കമുയർന്നതോടെ ഇവർക്ക് സ്ഥാനാർഥിത്വം ഇല്ലെന്ന് കഴിഞ്ഞദിവസം ചേർന്ന തിരൂരങ്ങാടിയിലെ മുസ്‌ലിംലീഗ് ഉന്നതാധികാരസമിതി തീരുമാനിച്ചു. അതോടെ കാലൊടി സുലൈഖ വിമത സ്ഥാനാർഥിയായി രംഗത്തിറങ്ങുകയായിരുന്നു.സിപി ഹബീബയാണ് ലീഗിന്റെ ഔദ്യോഗിക സ്ഥാനാർഥി. നിലവിലെ കൗൺസിലർ മുസ്‌ലിംലീഗിലെ സിപി ഹബീബ ഈ ഡിവിഷനിൽ യുഡിഎഫ് സ്ഥാനാർഥിയായി പ്രചാരണം തുടങ്ങിയിട്ടുണ്ട്.
ചെയർപേഴ്‌സൺ സ്ഥാനത്തേക്കും ഇവരുടെ പേരാണ് ഉയർന്നുകേൾക്കുന്നത്. അതിനിടെയാണ് വിമതസ്ഥാനാർഥി രംഗത്തെത്തിയത്. മുൻപും വിമത സ്ഥാനാർഥിയായി തിരൂരങ്ങാടിയിൽ മത്സരിക്കുകയും ഗ്രാമപ്പഞ്ചായത്ത് അംഗമാവുകയും ചെയ്തയാളാണ് കാലൊടി സുലൈഖ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.