31 March 2025, Monday
KSFE Galaxy Chits Banner 2

ദേശീയ റിപ്പബ്ലിക് പരേഡിൽ പങ്കെടുത്ത കണ്ണൂർ 31 ബറ്റാലിയൻ എൻസിസി കാഡറ്റുകൾക്ക് സ്വീകരണം

Janayugom Webdesk
കണ്ണൂർ
February 9, 2025 8:23 pm

ന്യൂഡൽഹിയിൽ ദേശീയ റിപ്പബ്ലിക് പരേഡിൽ പങ്കെടുത്ത കണ്ണൂർ 31 ബറ്റാലിയൻ എൻസിസി കാഡറ്റുകൾക്ക് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ സ്വീകരണം നൽകി. ഈ വർഷം ഏഴ് കാഡറ്റുകളാണ് 31 ബറ്റാലിയനിൽ നിന്നും പങ്കടുത്തത്. കണ്ണൂർ എസ് എൻ കോളജിലെ സീനിയർ അണ്ടർ ഓഫീസർ വിഷ്ണു എൻ, അണ്ടർ ഓഫീസർമാരായ നന്ദന പി, ആദിദേവ് ഇ എം, മട്ടന്നൂർ പി.ആർ എൻ എസ് എസ് കോളജിലെ ലാൻസ് കോർപ്പറൽ ആര്യ നന്ദ കെ, ശ്രീകണ്ാപുരം എസ് ഇ എസ് കോളജിലെ അണ്ടർ ഓഫീസർ ശ്വേത കെ.പി, ഇരിട്ടി എം.ജി കോളജിലെ അണ്ടർ ഓഫീസർ സൂരജ് പി നായർ, കണ്ണൂർ ആർമി പബ്ലിക് സ്‌കൂളിലെ കോർപ്പറൽ മജ്ഞുശ്രീ പ്രവീൺ എന്നിവരാണ് ഡൽഹിയിലെ ക്യാമ്പിൽ പങ്കടുത്തത്. പത്ത് ദിവസത്തെ പത്ത് ക്യാമ്പുകൾ ചെയ്തതിന് ശേഷമാണ് ഡൽഹിയിലേക്ക് ഇവർക്ക് അവസരം ലഭിച്ചത്. 

തിരുവനന്തപുരത്ത് തിരിച്ചെത്തിയ കാഡറ്റുകൾക്ക് രാജ്ഭവനിൽ സ്വീകരണം ലഭിച്ചിരുന്നു. പിന്നീട് സംസ്ഥാന സർക്കാറിന്റെ സ്വീകരണവും ലഭിച്ചതിന് ശേഷമാണ് കണ്ണൂരിൽ എത്തിയത്. കാഡറ്റുകളെ ബറ്റാലിയൻ കമാന്റിങ്ങ് ഓഫീസർ കേണൽ അമർ ദീപ് സിങ്ങ് ബാലിയും സുബേദാർ മേജർ ഹോണററി ക്യാപ്റ്റൻ വെങ്കിടേശ്വർലുവും അഭിനന്ദിച്ചു. റെയിൽവേ സ്റ്റേഷനിൽ സുബേദാർ സുരേഷ് കുമാർ, ബി എച്ച് എം സുചൻ റായി, സി എച്ച് എം ഷിബു എ.വി, രതീഷ് കുമാർ കെ, ഹവിൽദാർമാരായ അരുൺ പി.പി., കിരൺ കെ, പി രാജേഷ്, അനിൽ വി.ടി, പപ്പു യാദവ്, കെ ദീപക് എന്നിവർ സ്വീകരിച്ചു. ആർമി പബ്ലിക് സ്‌കൂൾ പ്രധാന അധ്യാപിക ഫാത്തിമ ബീവി എൻ സി സി ഓഫിസർ ശ്രീജ കെ യും ഉണ്ടായിരുന്നു. വിഷ്ണു എൻ, ആദിദേവ് ഇ എം, സൂരജ് കെ.പി, നന്ദന പി എന്നിവർക്ക് പി എം റാലിയിൽ പങ്കടുക്കാൻ അവസരം ലഭിച്ചു. മജ്ഞുശ്രീ പ്രവീൺ ബെസ്റ്റ് കാഡറ്റ് ഇനത്തിലും ഫ്‌ലാഗ് ഏരിയ ബ്രീഫിങ്ങിലും പങ്കടുത്തു. ശ്വേത കെ പി, ആര്യനന്ദ കെ എന്നിവർ കൾച്ചറൽ പരിപാടിയിലാണ് പങ്കടുത്തത്. 

Kerala State AIDS Control Society

TOP NEWS

March 31, 2025
March 31, 2025
March 31, 2025
March 30, 2025
March 30, 2025
March 30, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.