2 May 2024, Thursday

Related news

January 27, 2024
January 27, 2024
January 26, 2024
November 2, 2023
May 3, 2023
October 20, 2022
August 14, 2022
November 15, 2021
November 4, 2021
October 23, 2021

പരേഡ് വാഹനത്തിന്റെ ആർസി ബുക്ക് പരിശോധിക്കേണ്ടത് മന്ത്രിയുടെ ഉത്തരവാദിത്വമല്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ്

Janayugom Webdesk
തിരുവനന്തപുരം
January 27, 2024 2:10 pm

റിപ്പബ്ലിക് ദിനത്തിലെ പരേഡിൽ അഭിവാദ്യം സ്വീകരിക്കാനായി സഞ്ചരിക്കുന്ന വാഹനത്തിന്റെ ആര്‍സി ബുക്ക് പരിശോധിക്കേണ്ട ഉത്തരവാദിത്വം മന്ത്രിക്കില്ലെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്. സഞ്ചരിക്കുന്ന വാഹനത്തിന്റെ വിശദാംശങ്ങള്‍ പരിപാടിക്കെത്തുമ്പോള്‍ പരിശോധിക്കാനാവില്ലെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. പിടികിട്ടാപ്പുള്ളിയുടെ വണ്ടിയാണെങ്കിലും അതിൽ മന്ത്രിക്കെന്താണ് ഉത്തരവാദിത്വമെന്ന് ചോദിച്ചു.

എല്ലാ കാര്യവും തീരുമാനിക്കുന്നത് ജില്ലാ ഭരണകൂടവും പൊലീസുമാണ്. എല്ലാ നടപടിക്രമങ്ങളും പാലിച്ചു എന്നാണ് കലക്ടറും പൊലീസും അറിയിച്ചത്. വിവാദമായപ്പോൾ കലക്ടറോട് ഇക്കാര്യം സംസാരിച്ചിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

മന്ത്രിക്ക് ഇതില്‍ എന്താണ് റോളെന്ന് വാര്‍ത്ത നല്‍കിയവര്‍ ആത്മപരിശോധന നടത്തണം. ഏത് വാഹനത്തില്‍ കയറിയാലും മന്ത്രിക്ക് എങ്ങനെ ഉത്തരവാദിത്വം ഉണ്ടാകും. ആശയക്കുഴപ്പമുണ്ടാക്കി ചിലരുടെ ചോര കുടിക്കാനുള്ള ലക്ഷ്യമാണിതെന്നും മുഹമ്മദ് റിയാസ് പ്രതികരിച്ചു. പൊലീസ് ജീപ്പ് ഇല്ലാത്തതിനാൽ കലക്ടറുടെ അനുമതിയോടെ വാടകക്കെടുത്ത ജീപ്പിലാണ് മന്ത്രി അഭിവാദ്യം സ്വീകരിക്കാൻ സഞ്ചരിച്ചത്. ഇതാണ് കരാറുകാന്റെതാണെന്നാണ് ആരോപണം ഉയര്‍ന്നത്.

Eng­lish Summary:Minister Moham­mad Riaz said that it is not the min­is­ter’s respon­si­bil­i­ty to check the RC book of the parade vehicle
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.