25 December 2024, Wednesday
KSFE Galaxy Chits Banner 2

86 രാഷ്ട്രീയ പാർട്ടികളുടെ അംഗീകാരം റദ്ദാക്കി

Janayugom Webdesk
ന്യൂഡൽഹി
September 13, 2022 10:35 pm

‘നിലവിൽ ഇല്ലാത്ത’ 86 രാഷ്ട്രീയ പാർട്ടികളെ പട്ടികയിൽ നിന്ന് നീക്കം ചെയ്യാൻ തെരഞ്ഞെടുപ്പ് കമ്മിഷൻ ഉത്തരവിട്ടു. തെരഞ്ഞെടുപ്പു ചട്ടങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടതിനാല്‍ ചുവപ്പു പട്ടികയില്‍ ഉള്‍പ്പെടുത്തിയ പാര്‍ട്ടികളുടെ എണ്ണം 537 ആയി ഉയർത്തി. രജിസ്റ്റർ ചെയ്തെങ്കിലും പ്രവര്‍ത്തിക്കാത്ത 86 പാര്‍ട്ടികളുടെ അംഗീകാരമാണ് കമ്മിഷന്‍ റദ്ദാക്കിയത്.

രജിസ്റ്റര്‍ ചെയ്തതും അംഗീകൃതമല്ലാത്തതുമായ 253 പാർട്ടികളെ നിഷ്ക്രിയമായി പ്രഖ്യാപിച്ചിട്ടുണ്ടെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാറും തെരഞ്ഞെടുപ്പ് കമ്മീഷണർ അനുപ് ചന്ദ്രയും പറഞ്ഞു. 2014, 2019 പാർലമെന്റ് തെരഞ്ഞെടുപ്പുകളിലുള്‍പ്പെടെ ഒരു തെരഞ്ഞെടുപ്പിൽ പോലും മത്സരിക്കാത്തതിനാലാണ് നിഷ്ക്രിയ പട്ടികയില്‍ പെടുത്തിയത്.

Eng­lish Sum­ma­ry: The recog­ni­tion of 86 polit­i­cal par­ties was revoked
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.