28 January 2026, Wednesday

Related news

January 28, 2026
January 21, 2026
January 5, 2026
December 19, 2025
December 5, 2025
October 21, 2025
October 21, 2025
October 8, 2025
September 10, 2025
September 10, 2025

സ്ത്രീധനം നല്‍കുന്നത് കുറ്റകരമല്ലാതാക്കാന്‍ ശുപാര്‍ശ; കേന്ദ്രം സത്യവാങ് മൂലം നല്‍കണമെന്ന് ഹൈക്കോടതി

Janayugom Webdesk
കൊച്ചി
January 28, 2026 11:11 am

സത്രീധനം നല്‍കുന്നത് കുറ്റകരമാക്കുന്ന വ്യവസ്ഥ സ്ത്രീധന നിരോധന നിയമത്തില്‍ നിന്ന് ഒഴിവാക്കണമെന്ന ശുപാര്‍ശ കേരളനിയമ പരിഷ്കരണ കമ്മീഷന്‍ നല്‍കിയിട്ടുണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതയില്‍ അറിയിച്ചു.

1961ലെ സ്ക്രീധന നിരോധന നിയമത്തിലെ സ്ത്രീധനം നല്‍കുന്നത് കുറ്റമായി കണക്കാക്കുന്ന വകുപ്പുകള്‍ ഇല്ലാതാക്കണമെന്നാണ് കമ്മീഷന്‍ ശുപാര്‍ശ നല്‍കിയിട്ടുള്ളത് .സ്ത്രീധനത്തെ വരനോ വരന്റെ കുടുംബമോ ആവശ്യപ്പെടുന്ന സ്വത്തോ സെക്യൂരിറ്റിയോ ആയി കാണണമെന്നും എന്നാല്‍ ഇതാവശ്യപ്പെടുന്നത് കുറ്റകരമാക്കണമെന്നുമാണ് ശുപാര്‍ശയില്‍ പറയുന്നത്. 

സ്ത്രീധനം ആവശ്യപ്പെടുന്നവര്‍ക്ക് തടവുശിക്ഷ അടക്കം നല്‍കാനും നിയമ കമ്മീഷന്‍ ശുപാര്‍ശ ചെയ്യുന്നു.സ്ത്രീധനം നല്‍കുന്നത് കുറ്റമായി കണക്കാക്കുന്ന സ്ത്രീധനനിരോധന നിയമത്തിലെ വകുപ്പ് മൂന്ന് റദ്ദാക്കണമെന്നാവശ്യപ്പെട്ട് എറണാകുളം സ്വദേശിനിയായ ടെല്‍മി ജോളി നല്‍കിയ ഹര്‍ജിയിലാണ് നടപടി. എന്നാല്‍, വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.