പുനർനിർമിച്ച 1200 റോഡുകളുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം അഴൂർ കോളിച്ചിറയിൽ തദ്ദേശസ്വയംഭരണ മന്ത്രി എം വി ഗോവിന്ദൻ നിര്‍വഹിച്ചു. മുഖ്യമന്ത്രിയുടെ തദ്ദേശറോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി പുനർനിർമിച്ച റോഡുകളുടെയെല്ലാം രണ്ടു വർഷത്തെ പരിപാലനം കരാറുകാർ നിർവഹിക്കുമെന്ന് മന്ത്രി പറഞ്ഞു.
പദ്ധതി പ്രകാരം 4890 പ്രവൃത്തികളുടെ കരാർ ഉറപ്പിച്ചു. 3412 റോഡുകളുടെ പുനർനിർമ്മാണം പൂർത്തിയായി. നിർമ്മാണം പൂർത്തിയാക്കിയ 2200 റോഡുകളുടെ ഉദ്ഘാടനം മുൻ ഘട്ടങ്ങളിൽ നടന്നു. ആയിരം കോടി രൂപയുടെ പദ്ധതിയിൽ 12,000 കിലോമീറ്റർ റോഡാണ് പുനർനിർമ്മിക്കുന്നത്. കേരളത്തിലെ 140 മണ്ഡലങ്ങളിലും പദ്ധതി നടപ്പാക്കുന്നുണ്ട്. റോഡ് നിർമാണത്തിലെ ഗുണനിലവാരം പരിശോധിക്കുന്നതിന് റിട്ടയർ ചെയ്ത സൂപ്രണ്ടിങ് എൻജിനിയർമാരെ ഉൾപ്പെടുത്തി ജില്ലാതലത്തിൽ ടെക്‌നിക്കൽ കമ്മിറ്റിയുമുണ്ട്. വി ശശി എംഎൽഎ അധ്യക്ഷത വഹിച്ചു. ജനപ്രതിനിധികൾ, തദ്ദേശസ്വയംഭരണ പ്രതിനിധികൾ, വകുപ്പുതല ഉദ്യോഗസ്ഥർ തുടങ്ങിയവര്‍ പങ്കെടുത്തു.
English Summary: Reconstructed 1200 roads were inaugurated
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.