ഇന്ത്യൻ രൂപയുടെ മൂല്യം 44 പൈസ ഇടിഞ്ഞ് യുഎസ് ഡോളറിനെതിരെ 87.94 ലേക്ക് താഴ്ന്നു. ആഗോള വിപണിയില്‍ ഡോളര്‍ കരുത്താര്‍ജിച്ചതാണ് രൂപക്കു തിരിച്ചടിയായത്. ഡോളർ സൂചിക 108.3 ൽ ഉയർന്നപ്പോൾ, ഏഷ്യൻ കറൻസികൾ 0.1% മുതൽ 0.6% വരെ ഇടിഞ്ഞു.
അമേരിക്കയിലേക്കുള്ള സ്റ്റീൽ, അലുമിനിയം ഇറക്കുമതികൾക്ക് 25% പുതിയ തീരുവ ഏർപ്പെടുത്തിയതും റിസേർവ് ബാങ്ക് റീപ്പോ നിരക്ക് കുറച്ചതും ഡോളറിന്റെ മൂല്യക്കുതിപ്പും രൂപയുടെ മൂല്യത്തിലെ ഇടിവിന് കാരണമായി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.