
സംസ്ഥാനത്ത് ഇത്തവണ ഓണത്തിന് റെക്കോര്‍ഡ് മദ്യ വില്‍പ്പന. 10 ദിവസം കൊണ്ട് 826.38 കോടി രൂപയുടെ മദ്യമാണ് വിറ്റഴിച്ചത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 50 കോടി രൂപയുടെ വര്‍ധനവാണുണ്ടായിരിക്കുന്നത്. ഉത്രാടദിനത്തില്‍ മാത്രം 137.64 കോടി രൂപയുടെ മദ്യ വിൽപ്പന നടത്തി.
ഏറ്റവും കൂടുതല്‍ മദ്യ വില്‍പന നടന്നത് കൊല്ലം ജില്ലയിലാണ്. കരുനാഗപ്പള്ളി ഔട്ട്‌ലെറ്റില്‍ നിന്നാണ് ഏറ്റവുമധികം വിൽപ്പന നടന്നത്. 1.46 കോടി രൂപയുടെ മദ്യമാണ് കരുനാഗപ്പള്ളി ഔട്ട്‌ലെറ്റില്‍ നിന്ന് മാത്രം വിറ്റ്പോയത്.
സംസ്ഥാനത്തെ 400ഓളം ബിവറേജസ് ഔട്ട്ലെറ്റുകൾ കൂടാതെ സപ്ലൈകോയുടെ മദ്യവില്‍പ്പന ഔട്ട്‌ലെറ്റുകള്‍ വഴിയും വന്‍തോതില്‍ മദ്യം വിറ്റുപോയി. കരുനാഗപ്പള്ളി കഴിഞ്ഞാല്‍ കൊല്ലം ജില്ലയില്‍ തന്നെയുള്ള കാവനാടാണ് ഏറ്റവും കൂടുതല്‍ മദ്യവില്‍പ്പന നടന്നത്. 1 കോടി 23 ലക്ഷം രൂപയുടെ മദ്യം ഈ ഔട്ട്ലെറ്റിൽ നിന്ന് വിറ്റുപോയി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.