17 April 2025, Thursday
KSFE Galaxy Chits Banner 2

Related news

April 10, 2025
April 10, 2025
April 6, 2025
April 3, 2025
April 1, 2025
March 27, 2025
March 25, 2025
March 14, 2025
March 12, 2025
March 6, 2025

സ്വർണ‌ത്തിന്‌ റെക്കോഡ്‌ വില

Janayugom Webdesk
കൊച്ചി
October 18, 2024 10:29 pm

സ്വർണ വില വീണ്ടും പുതിയ ഉയരങ്ങളിൽ. 640 രൂപയാണ് ഇന്ന് പവന് കൂടിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 57,920 രൂപയിലേക്ക് എത്തി. 7,240 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില. കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സ്വർണവിലയാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇന്ന് ഗ്രാമിന് 80 രൂപയാണ് വർധിച്ചത്. 18 കാരറ്റ് സ്വർണ്ണം ഗ്രാമിന് 5985 രൂപയായി. 24 കാരറ്റ് തങ്കക്കട്ടിയുടെ ബാങ്ക് നിരക്ക് കിലോഗ്രാമിന് 79.5ലക്ഷം രൂപ കടന്നു. 

അന്താരാഷ്ട്ര സ്വർണ്ണവില 2712 ഡോളറിലും,ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 84.04 ആണ്. യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്മായി ബന്ധപ്പെട്ട രാഷ്ട്രീയ അനിശ്ചിതത്വങ്ങളും യുദ്ധങ്ങളും ആണ് സ്വർണ്ണവില കുതിക്കാൻ കാരണം.ഈ വർഷം ജനുവരി ആദ്യം സ്വർണ വില ഗ്രാമിന് 5855 രൂപയും പവന് 46840 രൂപയുമായിരുന്നു. 

ഇതുവരെ 11080 രൂപയാണ് പവന് വർധിച്ചത്. അന്താരാഷ്ട്ര വില വീണ്ടും ഉയരും എന്ന സൂചനകളാണ് സ്വർണ വ്യാപാരികൾ നൽകുന്നത്. ഇന്നത്തെ വില അനുസരിച്ച് ഏറ്റവും കുറഞ്ഞ പണിക്കൂലിയായ അഞ്ചു ശതമാനവും മൂന്നു ശതമാനം ജിഎസ്ടിയും എച്ച്യുഐഡി ചാർജസും ചേർത്താൽ ഒരു പവൻ സ്വർണം വാങ്ങണമെങ്കിൽ 62850 രൂപ മുടക്കേണ്ടി വരും.

TOP NEWS

April 17, 2025
April 17, 2025
April 17, 2025
April 16, 2025
April 16, 2025
April 16, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.