3 May 2024, Friday

നിലമ്പൂര്‍ തേക്കിന് റെക്കോഡ് വില

Janayugom Webdesk
നിലമ്പൂർ
February 20, 2023 10:49 pm

114 വർഷം പഴക്കമുള്ള നിലമ്പൂർ തേക്ക് മരത്തിന് ലഭിച്ചത് 39.25 ലക്ഷം രൂപ. വനം വകുപ്പിന്റെ ചരിത്രത്തിലെ തന്നെ റെക്കോർഡ് വിലയായി മാറി ഈ ലേലത്തുക.
കയറ്റുമതിയിനത്തിൽപ്പെട്ട ഈ തേക്കുമരത്തിന്റെ മൂന്ന് കഷണങ്ങളും സ്വന്തമാക്കിയത് തിരുവനന്തപുരം വൃന്ദാവൻ ടിമ്പേഴ്സ് ഉടമ ഡോ. അജീഷ് കുമാറാണ്. 1909ൽ നെടുങ്കയം ഡിപ്പോ പരിസരത്ത് ബ്രിട്ടിഷുകാർ വച്ചുപിടിച്ച പ്ലാന്റേഷനിൽ നിന്നും ഉണങ്ങി വീണ തേക്കുമരത്തിന്റെ മൂന്ന് കഷണങ്ങളാണ് ലേലത്തിന് വച്ചത്. ഒരു കഷണത്തിന് മാത്രം 23 ലക്ഷം രൂപയാണ് 27 ശതമാനം നികുതി അടക്കം നൽകിയത്. മറ്റ് രണ്ട് കഷണങ്ങളില്‍ ഒന്നിന് 5.25 ലക്ഷവും രണ്ടാമത്തേതിന് 11 ലക്ഷവും ലഭിച്ചു, അങ്ങനെ ഉണങ്ങി വീണ ഒരു തേക്കിന് സർക്കാർ ഖജനാവിലേക്ക് ലഭിച്ചത് 39.25 ലക്ഷം രൂപ. 

സംരക്ഷിത പ്ലാന്റേഷനായതിനാൽ ഉണങ്ങി വീഴുകയോ കടപുഴകി വീഴുകയോ ചെയ്യുമ്പോൾ മാത്രമാണ് ചരിത്രത്തില്‍ ഇടംപിടിച്ച തേക്ക് തടികൾ ലേലത്തിൽ വയ്ക്കുക. ഉയർന്ന വില കിട്ടുമെന്ന് ഉറപ്പായിരുന്നെങ്കിലും ഇത്രയും വലിയ തുക പ്രതീക്ഷിച്ചിരുന്നില്ലെന്ന് നെടുങ്കയം ടിമ്പർ സെയിൽ ഡിപ്പോ റെയ്ഞ്ച് ഓഫിസർ ഷെരീഫ് പനോലൻ പറഞ്ഞു. ലോറിക്കൂലി ഉൾപ്പെടെ തടികള്‍ തിരുവനന്തപുരത്ത് എത്തുമ്പോള്‍ 40 ലക്ഷം രൂപയോളം ചെലവുവരും.

Eng­lish Sum­ma­ry: Record price for Nil­am­bur teak

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.