26 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 26, 2024
December 25, 2024
December 25, 2024
December 25, 2024
December 22, 2024
December 21, 2024
December 21, 2024
December 21, 2024
December 20, 2024
December 20, 2024

സംസ്ഥാനത്ത് ഈ വര്‍ഷം ലഭിച്ചത് റെക്കോര്‍ഡ് മഴ; രണ്ട് ദിവസം കൂടെ ശക്തമായ മഴ തുടരും

Janayugom Webdesk
തിരുവനന്തപുരം
November 15, 2021 1:37 pm

സംസ്ഥാനത്ത് ഇതുവരെ ലഭിച്ചത് റെക്കോര്‍ഡ് ഭേദിക്കുന്ന മഴ. ഒക്ടോബര്‍ 1 മുതല്‍ നവംബര്‍ 15വരെ മാത്രം ലഭിച്ചത് 833.8 മില്ലി മീറ്റര്‍ മഴയാണ്.
2010ല്‍ ലഭിച്ച 822.9 മില്ലി മീറ്റര്‍ മഴയാണ് ഇതുവരെയുള്ള സര്‍വകാല റെക്കോഡ്. 92 ദിവസം നീണ്ടു നില്‍ക്കുന്ന തുലാവര്‍ഷത്തില്‍ 45 ദിവസം കൊണ്ടുതന്നെ ഇത്തവണ സര്‍വകാല റെക്കോഡ് മറികടന്നു.

തുലാവര്‍ഷ സീസണില്‍ സംസ്ഥാനത്തിന് ലഭിക്കേണ്ടത് 492 മി.മി മഴയാണ്.കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ 121 വര്‍ഷത്തെ റെക്കോഡ് പ്രകാരം തുലാവര്‍ഷ മഴ 800 മില്ലി മീറ്റര്‍ കൂടുതല്‍ ലഭിച്ചത് ഇതിന് മുന്‍പ് രണ്ട് തവണ മാത്രമാണ്. 2010ല്‍ 822.9 മി മി മഴയും 1977ലും 809.1 മില്ലി മീറ്റര്‍ മഴയും ലഭിച്ചിരുന്നു.

സംസ്ഥാനത്ത് രണ്ട് ദിവസം കൂടെ ശക്തമായ മഴ തുടരാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും മഴ കനത്തേക്കും.മലയോര മേഖലകളില്‍ ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.എറണാകുളം ഇടുക്കി തൃശൂര്‍ കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. നാളെ എട്ട് ജില്ലകളില്‍ മഴമുന്നറിയിപ്പുണ്ട്.ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. പൊതുജനങ്ങള്‍ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിര്‍ദ്ദേശിച്ചു.

Eng­lish Sum­ma­ry : record rains in this year in kerala

You may also like this video :

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.