കേരഫെഡിലെ എൽഡി ക്ലർക്ക്/അസിസ്റ്റന്റ്, ഡ്രൈവർ/ ഡ്രൈവർ- കം- ഓഫിസ് അറ്റൻഡന്റ് തസ്തികകളിലെ ഒഴിവുകളിലെ നിയമനം കേരള പിഎസ്‌സി വഴിയാക്കി കൃഷിവകുപ്പ്. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് പുറത്തിറങ്ങി. സർക്കാർ വകുപ്പുകളിലെയും സർക്കാർ പൊതുമേഖല /കമ്പനി/ ബോർഡ് സ്ഥാപനങ്ങളിലെയും ഡ്രൈവർ, പ്യൂൺ തസ്തികകൾ ഡ്രൈവർ- കം- ഓഫിസ് അറ്റൻഡന്റ്, ഓഫിസ് അറ്റൻഡന്റ് എന്നിങ്ങനെ മാറ്റിയിട്ടുണ്ട്. കേരഫെഡിലെ തസ്തികകളും ഈ ഗണത്തിലുള്ളതാണ്. പത്താം ശമ്പള പരിഷ്കരണം പ്രകാരമുള്ള സ്കെയിലുകളിൽ ഉൾപ്പെടുത്തിയാണ് ഈ തസ്തികകളിലെ ഒഴിവുകൾ പിഎസ്‌സിക്ക് റിപ്പോർട്ട് ചെയ്യാൻ തീരുമാനിച്ചത്.
English Summary; Recruitment in Kerafed is done through PSC
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.