
സുൽത്താൻ ബത്തേരി എംഎൽഎ ഐ സി ബാലകൃഷ്ണനെതിരെ വിജിലൻസ് കേസെടുത്തു. സഹകരണ ബാങ്കുകളെ മറയാക്കി എംഎൽഎ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ തട്ടിപ്പ് നടത്തിയെന്ന ആരോപണത്തിലാണ് നടപടി. ഐ സി ബാലകൃഷ്ണനെ ഏക പ്രതിയായി ചേർത്തുകൊണ്ട് വിജിലൻസ് എഫ്‌ഐആർ ഇട്ടു. വയനാട് ജില്ലാ വിജിലൻസ് ഡിവൈഎസ്പി ഷാജി വർഗ്ഗീസിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് വിജിലൻസ് ഡയറക്ടറുടെ അനുമതിയോടെ കേസെടുത്തിരിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.