
ഡല്‍ഹിയില്‍ ഇന്ന് പുലര്‍ച്ചെ പെയ്ത കനത്ത മഴയില്‍ നിരവധി സ്ഥലങ്ങളില്‍ വെള്ളക്കെട്ട്. റെഡ് അലർട്ട് പ്രഖ്യാപിച്ചു. മോത്തി ബാഗ്, മിന്റോറോഡ്, എയര്‍പോര്‍ട്ട് ടെര്‍മിനല്‍ 1 എന്നിവിടങ്ങളിലാണ് അതിരൂക്ഷമായ വെള്ളക്കെട്ടുള്ളത്. ശക്തമായ മഴ വിമാന സർവീസുകളെ സാരമായി ബാധിച്ചു. ഡൽഹി ആഭ്യന്തര വിമാനത്താവളത്തിലെ 40 ഓളം വിമാനങ്ങളാണ് വഴി തിരിച്ച് വിട്ടത്.
ആവശ്യമായ മുന്‍കരുതലെടുക്കാന്‍ കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. വെള്ളക്കെട്ട് രൂക്ഷമായ സ്ഥലങ്ങളിൽ ആളുകളെ നീക്കം ചെയ്യുന്നതിനുള്ള നീക്കങ്ങൾ ആരംഭിച്ചതായി അധികൃതർ അറിയിച്ചു. മണിക്കൂറിൽ 40–60 കിലോമീറ്റർ വേഗതയിൽ വീശിയടിക്കുന്ന ശക്തമായ ഇടിമിന്നലിനും കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.