24 November 2024, Sunday
KSFE Galaxy Chits Banner 2

Related news

November 24, 2024
November 24, 2024
November 22, 2024
November 22, 2024
November 19, 2024
November 18, 2024
November 16, 2024
November 15, 2024
November 9, 2024
November 5, 2024

ഹൃദ്രോഗത്തിന് റെഡ് കാര്‍ഡ്; അഗ്യൂറോ വിരമിക്കുന്നു

Janayugom Webdesk
ബാഴ്സലോണ
November 21, 2021 9:03 pm

അര്‍ജന്റീനയുടെ ബാഴ്സലോണ സ്ട്രൈക്കര്‍ സെര്‍ജിയോ അഗ്യൂറോ ഫുട്ബോളില്‍ നിന്ന് വിരമിക്കുന്നു. ഹൃദ്രോഗത്തെ തുടർന്നാണ് താരത്തിന്റെ വിരമിക്കൽ തീരുമാനം. ഇക്കാര്യം അടുത്തയാഴ്ച വിളിച്ചുചേര്‍ക്കുന്ന പത്രസമ്മേളനത്തില്‍ അഗ്യൂറോ അറിയിക്കുമെന്ന് സ്പാനിഷ് മാധ്യമം മാഴ്‌സയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
കഴിഞ്ഞ മാസം ലാ ലിഗയില്‍ അലാവസുമായ മത്സരത്തിനിടെ നെഞ്ചുവേദന അനുഭവപ്പെട്ട താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. 

ഇതിനോടനുബന്ധിച്ച് നടത്തിയ പരിശോധനയില്‍ ഹൃദയ സംബന്ധമായ കൂടുതല്‍ ബുദ്ധിമുട്ടുകള്‍ കണ്ടെത്തിയതിനാലാണ് താരം കളിക്കളം വിടാനൊരുങ്ങുന്നതെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതാണ്. കളിക്കളത്തിലേക്ക് തിരിച്ചെത്തുക പ്രയാസമാണെന്ന് അഗ്യൂറോ ബാഴ്സലോണ മാനേജ്മെന്‍റിനെ അറിയിച്ചുവെന്നും താരം അടുത്തയാഴ്‌ച മാധ്യമങ്ങളെ കാണുമെന്നും ഫാബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്‌തു.

ഡോക്‌ടർമാരുടെ നിർദേശങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് അഗ്യൂറോ മുമ്പ് ട്വീറ്റ് ചെയ്‌തിരുന്നു. പരിശോധനയും ചികിത്സയും തുടരും. നല്ലത് സംഭവിക്കുമെന്നാണ് പ്രതീക്ഷയെന്നും താരം കുറിച്ചു. ഇത്തവണ മാഞ്ചെസ്റ്റര്‍ സിറ്റിയില്‍ നിന്ന് ബാഴ്സയിലെത്തിയ അഗ്യൂറോയ്ക്ക് ഇതുവരെ അഞ്ചു മത്സരങ്ങള്‍ മാത്രമാണ് ക്ലബ്ബിനായി കളിക്കാനായത്. അതും വെറും 165 മിനിറ്റുകള്‍ മാത്രമാണ് താരം മൈതാനത്ത് ചിലവഴിച്ചത്. ഒക്ടോബര്‍ 17‑ന് വലന്‍സിയക്കെതിരെയായിരുന്നു ബാഴ്സ ജേഴ്‌സിയില്‍ താരത്തിന്റെ ആദ്യ മത്സരം.

ENGLISH SUMMARY:Red card for heart dis­ease; Ser­gio Aguero
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.