ആന്ധ്രാപ്രദേശിലെ ചിറ്റൂരില്‍ ഒരു കോടി വിലമതിക്കുന്ന രക്തചന്ദന തടികള്‍ കടത്താൻ ശ്രമിച്ച സംഘത്തെ പൊലീസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് 15 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരില്‍ നിന്ന് 71 രക്തചന്ദന തടികളും പൊലീസ് കണ്ടെടുത്തു.
ആംബുലൻസിലും മിനി ലോറിയിലുമായാണ് സംഘം രക്തചന്ദന തടികള്‍ കടത്താൻ ശ്രമിച്ചത്. രഹസ്യ വിവരത്തെ തുടര്‍ന്ന് ചിറ്റൂർ റൂറൽ പൊലീസ് നടത്തിയ വാഹന പരിശോധനയിലാണ് സംഘം പിടിയിലാകുന്നത്.
തിരുപ്പതിയിലെ ശേഷാചലം വനത്തിൽ നിന്നാണ് സംഘം രക്തചന്ദനത്തടികൾ മുറിച്ചത്. തടികൾ തമിഴ്നാട്ടിലേക്ക് കടത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
English summary;Red sandalwood logs worth over Rs 1 crore seized in Andhra Pradesh’s Chittoor; 15 arrested
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.