19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

October 3, 2022
October 3, 2022
October 3, 2022
October 3, 2022
October 3, 2022
October 3, 2022
October 3, 2022
October 2, 2022
October 2, 2022
October 2, 2022

റെഡ് സല്യൂട്ട്, പ്രിയ റെഡ് വൊളണ്ടിയേഴ്സ്

എം കെ ഹരിലാല്‍
വെളിയം ഭാര്‍ഗവന്‍ നഗര്‍(തിരുവനന്തപുരം)
October 2, 2022 11:01 pm

സമ്മേളനനഗരിയില്‍ പഴുതടച്ച സുരക്ഷയുമായി റെഡ് വൊളണ്ടിയേഴ്സ്. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് സംസ്ഥാന വൊളണ്ടിയര്‍ ക്യാപ്റ്റന്‍ ആര്‍ രമേശിന്റെ നേതൃത്വത്തില്‍ പരിശീലനം ലഭിച്ച അമ്പതോളം ജനസേവാദളിന്റെ പ്രവര്‍ത്തകരാണ് കാവലും കരുതലുമായി സിപിഐ സംസ്ഥാന സമ്മേളനത്തിന്റെ വിജയത്തിനായി കര്‍മ്മ നിരതരായി സേവനങ്ങളില്‍ വ്യാപൃതരായിരിക്കുന്നത്. 18 വയസ് മുതല്‍ 65 വയസ് വരെയുള്ള പ്രവര്‍ത്തകര്‍ അടങ്ങുന്ന സംഘത്തില്‍ ബിരുദാനന്തര ബിരുദധാരികളും ഗവേഷകരും ഡോക്ടറേറ്റ് നേടിയവരുമുള്‍പ്പെടെയുണ്ട്. 15 വനിതാ വൊളണ്ടിയര്‍മാരുള്‍പ്പെടെയാണ് സമ്മേളന നഗരിയില്‍ വിവിധ ഭാഗങ്ങളിലായി നിയോഗിക്കപ്പെട്ടിരിക്കുന്നത്. സമ്മേളനത്തിന്റെ പ്രകാശമായ ദീപശിഖ ജ്വലിക്കുന്ന മണ്ഡപത്തില്‍ വെയിലിനെ ഊര്‍ജമാക്കിയും രാവിനെ പകലാക്കിയുമാണ് റെഡ് വൊളണ്ടിയേഴ്സ് 24 മണിക്കൂറും കാവലൊരുക്കുന്നത്.

പ്രതിനിധികളുടെ സംശയദൂരീകരണം, പ്രായമായ പ്രതിനിധികള്‍ക്ക് സഹായങ്ങളൊരുക്കല്‍, ഭക്ഷണക്രമീകരണങ്ങള്‍, ഗതാഗത നിയന്ത്രണം തുടങ്ങി എല്ലാവിധ സഹായങ്ങള്‍ക്കും സമ്മേളന നഗരിയില്‍ ഒരു കയ്യകലത്തില്‍ റെഡ് വളണ്ടിയേഴ്സുണ്ട്. സമ്മേളനത്തിന് തുടക്കം കുറിച്ച് പൊതുസമ്മേളന നഗരിയിലേക്ക് പാര്‍ട്ടിയുടെ അഭിമാനതാരങ്ങളായ റെഡ് വൊളണ്ടിയേഴ്സ് നടത്തിയ മാര്‍ച്ച് എല്ലാവരുടെയും പ്രശംസ പിടിച്ചുപറ്റിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.