20 December 2025, Saturday

Related news

December 19, 2025
December 17, 2025
December 15, 2025
December 15, 2025
December 12, 2025
December 7, 2025
December 7, 2025
December 1, 2025
December 1, 2025
November 27, 2025

പ്രേം നസീറിനെതിരെ പരാമർശം; ടി നി ടോം മാപ്പ് പറഞ്ഞു (വീഡിയോ)

Janayugom Webdesk
തിരുവനന്തപുരം
July 6, 2025 3:37 pm

മലയാള സിനിമയിലെ എക്കാലത്തെയും ഓർമ്മിക്കപ്പെടുന്ന നടൻ പ്രേംനസീറിനെതിരെയുള്ള വിവാദ പരാമർശങ്ങളിൽ നടൻ ടിനി ടോം മാപ്പ് പറഞ്ഞു. പ്രേംനസീർ എന്ന മഹാനടനെതിരെ താൻ അറിഞ്ഞുക്കൊണ്ട് ഇതുവരെ ഒരു വാക്ക് പോലും പറഞ്ഞിട്ടില്ലെന്നും തൻ്റെ സീനിയർ താരങ്ങളിൽ ചിലർ പങ്കുവെച്ച അഭിപ്രായങ്ങളിൽ ചിലതാണ് പറഞ്ഞതെന്നും അറിയാതെ എന്തെങ്കിലും പറഞ്ഞ് പോയെങ്കിൽ എല്ലാപേരോടും മാപ്പ് പറയുന്നതായും ടി നി ടോം അറിയിച്ചു.

യു.കെ.യിൽ ഒരു പ്രോഗ്രാമിനായി നിൽക്കുന്ന ടി നി ടോം പ്രേംനസീർ സുഹൃത് സമിതിക്ക് അയച്ച വീഡിയോ സന്ദേശത്തിലൂടെയാണ് തൻ്റെ ഖേദം പ്രകടിപ്പിച്ചത്. പ്രേംനസീർ ഒരു വലിയ മനുഷ്യനാണെന്നും ആ നടനെതിരെ ഒരു വാക്ക് പോലും പറയാൻ തനിക്ക് കഴിയില്ലന്നും ടിനിടോം പറയുന്നു. ടിനിടോമിൻ്റെ പരാമർശങ്ങൾക്കെതിരെ പ്രേംനസീർ സുഹൃത് സമിതി രംഗത്തുവരുകയും നടൻ മാപ്പ് പറയണമെന്നാവശ്യപ്പെടുകയും ചെയ്തിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.