17 April 2025, Thursday
KSFE Galaxy Chits Banner 2

Related news

April 15, 2025
April 15, 2025
April 14, 2025
April 9, 2025
April 1, 2025
March 29, 2025
March 28, 2025
March 28, 2025
March 26, 2025
March 23, 2025

സവര്‍ക്കര്‍ക്കെതിരേയുള്ള പരാമര്‍ശം; പ്രതിഷേധവുമായി ഫഡ്നാവിസ്

Janayugom Webdesk
ന്യൂഡല്‍ഹി
December 28, 2022 4:13 pm

സവർക്കറെ അപമാനിച്ചതിൽ സംസ്ഥാന ലെജിസ്ലേറ്റീവ് കൗൺസിലിലെ പ്രതിപക്ഷ നേതാക്കൾക്കെതിരെ ആഞ്ഞടിച്ച് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും, ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്‌നാവിസ്. മഹാന്മാരെക്കുറിച്ച് ചില നേതാക്കൾ നടത്തിയ അപകീർത്തികരമായ പരാമർശങ്ങളുടെ വിഷയത്തിൽ ലെജിസ്ലേറ്റീവ് കൗൺസിലിൽ വലിയ ബഹളത്തിനിടയിലാണ് ഇത്.

താക്കറെ ഗ്രൂപ്പ് എംഎൽഎ അനിൽ പരബ് നിയമസഭാ കൗൺസിലിൽ മഹാന്മാരെ അവഹേളിക്കുന്ന വിഷയം ഉന്നയിച്ചു. ഇതിൽ ഭരണകക്ഷിയായ ബിജെപിയെയും ഷിൻഡെ ഗ്രൂപ്പിനെയും ആണ് അദ്ദേഹം ലക്ഷ്യമിട്ടിരുന്നത്.ഇതിന് മറുപടിയായിട്ടാണ് ഫഡ്‌നാവിസ് രംഗത്തു വന്നത്, സവർക്കറെ അധിക്ഷേപിക്കുന്നതിനെക്കുറിച്ച് പരബ് തന്റെ പ്രസ്താവനയിൽ പരാമർശിക്കാത്തത് എന്തുകൊണ്ടാണെന്ന് ചോദിച്ചു.പരബ് സാഹേബ്, താങ്കളുടെ പ്രസംഗത്തിൽ ഒരിക്കൽ പോലും സ്വാതന്ത്ര്യ സമര സേനാനി വിഡി സവർക്കറുടെ മാതൃക നിങ്ങൾ പറഞ്ഞിട്ടില്ല. 

സവർക്കറെ മാപ്പുസാക്ഷിയെന്നും സ്വയം പ്രഖ്യാപിത ഹിന്ദുത്വവാദിയെന്നും രാഹുൽ ഗാന്ധി വിശേഷിപ്പിച്ചിരുന്നത്. ആരും അതിനെക്കുറിച്ച് സംസാരിക്കുന്നില്ല. അതായത്, സവർക്കറിന് ഭാരതരത്‌ന ലഭിച്ചില്ലെങ്കിലും അദ്ദേഹത്തെ അപമാനിക്കുന്നത് അവസാനിപ്പിക്കണമെന്നും, ഫഡ്‌നാവിസ് പറഞ്ഞു.

Eng­lish Summary:
Ref­er­ence against Savarkar; Fad­navis protested

You may also like this video:

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.