22 January 2026, Thursday

Related news

January 10, 2026
January 9, 2026
January 6, 2026
December 31, 2025
December 22, 2025
December 6, 2025
November 22, 2025
November 16, 2025
October 27, 2025
September 21, 2025

അഭയാർത്ഥികൾക്ക് അഞ്ച് വർഷം കഴിഞ്ഞാൽ പിആർ ഇല്ല; ഡെന്മാർക്ക് മോഡലിൽ പുതിയ നിയമനിർമ്മാണത്തിനൊരുങ്ങി ബ്രിട്ടൻ

പൗരത്വത്തിന് 20 വർഷം വരെ കാത്തിരിക്കേണ്ടി വരും
Janayugom Webdesk
ലണ്ടൻ
November 16, 2025 6:22 pm

അനധികൃത ബോട്ടുകളിലും മറ്റും ബ്രിട്ടനിലെത്തി അഭയാർത്ഥി സ്റ്റാറ്റസ് തരപ്പെടുത്താൻ ശ്രമിക്കുന്ന പ്രവണത അവസാനിപ്പിക്കാൻ ബ്രിട്ടൻ ശക്തമായ നിയമനിർമ്മാണത്തിന് ഒരുങ്ങുന്നു. ഡെന്മാർക്ക് മോഡൽ നിയമനിർമ്മാണത്തിലൂടെ സങ്കീർണ്ണമായ അഭയാർത്ഥി പ്രശ്നത്തിന് പരിഹാരം കാണാനാണ് ലേബർ സർക്കാർ ശ്രമിക്കുന്നത്.

അഭയാർത്ഥികളായി എത്തുന്നവർക്ക് പുതിയ നിയമ പ്രകാരം ബ്രിട്ടനിൽ താൽകാലിക താമസത്തിന് മാത്രമാകും അവസരം. പൗരത്വം ലഭിക്കാൻ 20 വർഷം വരെ കാത്തിരിക്കുകയും വേണം. ഇതുസംബന്ധിച്ച കൂടുതൽ വിശദാംശങ്ങൾ തിങ്കളാഴ്ച ഹോം സെക്രട്ടറി ഷബാന മഹ്മൂദ് പാർലമെന്റിൽ നടത്തും. ഡെന്മാർക്കിൽ അഭയാർത്ഥികൾക്ക് അപേക്ഷ അംഗീകരിച്ചാൽ താൽക്കാലികമായി മാത്രമേ രാജ്യത്ത് തുടരാൻ അനുമതിയുള്ളൂ. അവരുടെ രാജ്യം സുരക്ഷിതമാണെന്ന് ഉറപ്പായാൽ അവർ തിരികെ പോകണം. സ്ഥിരതാമസത്തിന് അനുമതി ലഭിക്കണമെങ്കിൽ ദീർഘകാലം താമസിച്ച് സ്ഥിരം ജോലിയിൽ ഏർപ്പെടുകയും നികുതി അടക്കുകയും വേണം. കൂടാതെ, കുടുംബാംഗങ്ങളെ കൂടെ കൊണ്ടുവരുന്നതിനും നിയന്ത്രണങ്ങളുണ്ട്.

പൊതുവേ കുടിയേറ്റക്കാരോടും അഭയാർത്ഥികളോടും മൃദുസമീപനം സ്വീകരിക്കുന്ന ലേബർ പാർട്ടിയെ ഈ കടുത്ത നിയമനടപടിക്ക് നിർബന്ധിതരാക്കുന്നത്, റിഫോം യുകെ ഉയർത്തുന്ന കുടിയേറ്റ വിരുദ്ധ തരംഗത്തെ മറികടക്കാനാണ്. അതിശക്തമായ നടപടികളിലൂടെ ജനങ്ങളുടെ വിശ്വാസ്യത ആർജിക്കാത്ത പക്ഷം രാഷ്ട്രീയ നിലനിൽപ്പ് തന്നെ അപകടത്തിലാണെന്ന തിരിച്ചറിവാണ് ഈ നയമാറ്റത്തിന് കാരണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.