28 February 2026, Saturday

Related news

February 28, 2026
September 25, 2025
September 24, 2025
September 12, 2025
August 14, 2025
May 28, 2025
April 10, 2025
April 3, 2025
March 5, 2025
January 24, 2025

ഇന്ധന സർ‍ചാർ‍ജ് തിരികെ; വൈദ്യുതി ബിൽ‍ കുറയും

Janayugom Webdesk
തിരുവനന്തപുരം
February 28, 2026 9:29 pm

മാർച്ച് മാസത്തിൽ കെഎസ്ഇബി ഉപഭോക്താക്കൾക്ക് ഇന്ധനസർചാർജ് തിരികെ ലഭിക്കും. ചരിത്രത്തിലാദ്യമായാണ് ഇത്തരത്തിൽ ഇന്ധന സർചാർജ് വൈദ്യുതി ബില്ലിൽ കുറവു ചെയ്തു നൽകുന്നത്. ജനുവരി മാസത്തിൽ വൈദ്യുതി വാങ്ങൽച്ചെലവിലുണ്ടായ കുറവാണ് കെഎസ്ഇബി ഉപഭോക്താക്കൾക്ക് കൈമാറുന്നത്. താപവൈദ്യുത നിലയങ്ങളിൽനിന്നും വൈദ്യുതി വാങ്ങുന്നതിന് റെഗുലേറ്ററി കമ്മിഷൻ അംഗീകരിച്ചു നൽകിയ ചെലവിൽ ഉണ്ടായ കുറവുകാരണം ജനുവരി മാസത്തെ ഇന്ധന സർചാർജ് രണ്ട് പൈസ/യൂണിറ്റ് ആയി കണക്കാക്കിയിട്ടുണ്ട്. മാർച്ച് മാസത്തെ ബില്ലിൽ കെഎസ്ഇബിയുടെ പ്രതിമാസ ബില്ലിങ് ഉപഭോക്താക്കൾക്ക് യൂണിറ്റിന് രണ്ട് പൈസയും ദ്വൈമാസ ഉപഭോക്താക്കൾക്ക് യൂണിറ്റിന് ഒരു പൈസയുടെയും കുറവ് ലഭിക്കുമെന്ന് കെഎസ്ഇബി അറിയിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.