27 January 2026, Tuesday

ലൈംഗിക ബന്ധത്തിന് വിസമ്മതിച്ചു; യുവതിയെ കത്രിക കൊണ്ട് കുത്തിക്കൊ ന്ന് കാമുകന്‍

Janayugom Webdesk
ഇന്‍ഡോര്‍
December 14, 2023 6:17 pm

ലൈംഗിക ബന്ധത്തിന് വിസമ്മതിച്ചതിന് പങ്കാളിയെ കത്രിക കൊണ്ട് കുത്തിക്കൊ ന്നശേഷം യുവാവ് മൃതദേഹം വാടകവീട്ടില്‍ ഉപേക്ഷിച്ച്‌ കടന്നുകളഞ്ഞു. ഡിസംബര്‍ 7ന് ഇന്‍ഡോറിലെ റാവുജി ബസാര്‍ ഏരിയയിലാണ് സംഭവം നടന്നത്. മധ്യപ്രദേശിലെ ഗുണ സ്വദേശിയായ പ്രവീണ്‍ സിങ് ധാക്കദ് (24) ആണ് അറസ്റ്റിലായത്. 20 വയസ്സുകാരിയാണ് കൊല്ലപ്പെട്ടത്.

ഇന്‍സ്റ്റഗ്രാമിലൂടെ സൗഹൃദത്തിലായ യുവതിയും പ്രതിയും കുറച്ച്‌ ദിവസങ്ങളായി നഗരത്തിലെ വാടക വീട്ടില്‍ ഒരുമിച്ച്‌ താമസിക്കുകയായിരുന്നു. ലൈംഗികബന്ധത്തിനു വിസമ്മതിച്ചതില്‍ പ്രതി കത്രിക ഉപയോഗിച്ച്‌ യുവതിയുടെ കഴുത്തില്‍ കുത്തിത്തുകയായിരുന്നു. യുവതി രക്തം വാര്‍ന്നു സംഭവസ്ഥലത്തുതന്നെ മരിച്ചു. പിന്നാലെ, പരിഭ്രാന്തിയിലായ പ്രതി വീടു പുറത്തുനിന്നു പൂട്ടിയശേഷം കടന്നുകളഞ്ഞു. യുവതിയുടെ മൊബൈല്‍ ഫോണും എടുത്താണ് യുവാവ് കടന്നു കളഞ്ഞത്. 

യുവതി കൊ ല്ലപ്പെട്ട് രണ്ടു ദിവസത്തിനശേഷം ഡിസംബര്‍ 9നാണ് പൊലീസ് മൃതദേഹം കണ്ടെടുത്തത്. കൊലപാതകം പുറത്തായതോടെ പ്രവീണ്‍ സിങ്ങിനെ പിന്തുടര്‍ന്ന് അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് അഡിഷനല്‍ ഡപ്യൂട്ടി പോലീസ് കമ്മിഷണര്‍ അഭിനയ് വിശ്വകര്‍മ പറഞ്ഞു.

Eng­lish Sum­ma­ry; Refused to have sex; Boyfriend stabs young woman with scissors
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.