21 January 2026, Wednesday

Related news

December 25, 2025
December 24, 2025
November 18, 2025
November 8, 2025
October 23, 2025
September 2, 2025
June 28, 2025
April 1, 2025
January 15, 2025
December 12, 2024

സ്ഥിരമായി റീല്‍സ് കാണുന്നത് രക്തസമ്മര്‍ദ്ദം കൂടാന്‍ കാരണമാവും പുതിയ പഠനം

Janayugom Webdesk
ന്യൂഡല്‍ഹി
January 15, 2025 3:14 pm

സ്ഥിരമായി റീല്‍സ് കാണുന്നത് രക്തസമ്മര്‍ദ്ദം വര്‍ധിക്കാന്‍ ഇടയാക്കുമെന്ന് പുതിയ പഠനങ്ങള്‍ പറയുന്നു.ബിഎംസി ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച ഒരു ഗവേഷണ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. റീല്‍സ് കാണുന്നതിന്റെ അളവ് കൂടുന്നതിന് അനുസരിച്ച് രക്തസമ്മര്‍ദ്ദവും കൂടുമെന്ന് പഠനം പറയുന്നു.

ബംഗളുരുവിലെ കാര്‍ഡിയോളജിസ്റ്റായ ഡോ ദീപക് കൃഷ്ണമൂര്‍ത്തി ഈ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതോടെയാണ് ചര്‍ച്ചകള്‍ സജീവമായത്. യുവാക്കളുടെയും മധ്യവയസ്‌കരുടെയും റീല്‍സിനോടുള്ള അമിതാസക്തി രക്തസമ്മര്‍ദ്ദത്തിന് കാരണമാകുന്നു. ഇവ ഒഴിവാക്കേണ്ട സമയമായി എന്നാണ് ഡോ. ദീപക് കൃഷ്ണമൂര്‍ത്തി എക്‌സില്‍ കുറിച്ചത്.ചൈനയിലെ 4318 യുവാക്കളുടെയും മധ്യവയസ്‌കരുടെയും ഇടയിലാണ് പഠനം നടത്തിയത്.

ഇതിലൂടെ അമിതമായി റീല്‍സ് കാണുന്നവര്‍ക്കിടയില്‍ രക്തസമ്മര്‍ദ്ദവും ഹൈപ്പര്‍ ടെന്‍ഷനും ഉയരുന്നതായി കണ്ടെത്തുകയായിരുന്നു. ഉറങ്ങുന്നതിന് മുമ്പ് സ്ഥിരമായി റീല്‍സ് കാണുന്നത് ശരീരത്തിലെ സിംപതറ്റിക് നാഡീവ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നു. ഇതും രക്തസമ്മര്‍ദ്ദം കൂടാന്‍ കാരണമാകുമെന്ന് പഠനത്തില്‍ പറയുന്നു. ഉറങ്ങാന്‍ പോകുന്ന സമയത്ത് റീല്‍സ് കാണുന്നത് കര്‍ശനമായി നിയന്ത്രിക്കണമെന്ന് ഗവേഷകര്‍ പറഞ്ഞു.

ഉറങ്ങാന്‍ നേരം സ്ഥിരമായി റീല്‍സ് കാണുന്നതും ആരോഗ്യവും തമ്മിലുള്ള ബന്ധത്തെപ്പറ്റിയും പഠനം വിശകലനം ചെയ്തു. ഉറങ്ങുന്നതിന് മുമ്പ് റീല്‍സ് കാണാനായി ആളുകള്‍ ചെലവഴിച്ച സമയത്തെ അടിസ്ഥാനമാക്കിയാണ് ഈ പഠനം പൂര്‍ത്തിയാക്കിയതെന്നും ഗവേഷകര്‍ വ്യക്തമാക്കി. വളരെ അലസമായ ജീവിതശൈലിയാണ് ഇതിന്റെ ഫലമായി ഉണ്ടാകുന്നതെന്നും ഗവേഷകര്‍ പറഞ്ഞു.

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.