23 January 2026, Friday

Related news

January 23, 2026
January 22, 2026
January 21, 2026
January 21, 2026
January 19, 2026
January 18, 2026
January 18, 2026
January 18, 2026
January 18, 2026
January 17, 2026

2500–3000 വർഷം പഴക്കമുള്ള സംസ്ക്കാരത്തിൻറെ അവശിഷ്ടങ്ങൾ കണ്ടെത്തി

Janayugom Webdesk
റാഞ്ചി
February 17, 2025 7:14 pm

2500–3000 വർഷം പഴക്കമുള്ള സംസ്ക്കാരത്തിൻറെ അവശിഷ്ടങ്ങൾ ഝാർഖണ്ഡിലെ ചൌപരനിൽ നിന്നും കണ്ടെത്തി.അടുത്തിടെ ഈ സ്ഥലം സന്ദർശിച്ച ന്യൂയോർക്കിലെ ഹാമിൽറ്റൺ കോളജിലെ ചരിത്ര വിഭാഗം ഏഷ്യൻ സ്റ്റഡീസ് മേധാവി ഡോ.അഭിഷേക് സിംഗ് അമർ ചരിത്ര പ്രാധാന്യമുള്ള സ്ഥലമാണിതെന്ന് പറഞ്ഞിരുന്നു. 

കൂടുതൽ ഖനനങ്ങളിലൂടെ അതി പുരാതനമായ പല നാഗരികതകളുടെയും അവശിഷ്ടങ്ങൾ കണ്ടെത്താൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. നേരത്തെ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ റാഞ്ചി, പട്ന എന്നിവിടങ്ങളിലെ സംഘങ്ങൾ മേഖലയിലെ ദൈഹാർ,സൊഹ്റ, മംഗാർ, ഹതീന്ദർ എന്നീ പ്രദേശങ്ങളിൽ പര്യവേക്ഷണങ്ങൾ നടത്തിയിരുന്നു. 300 മുതൽ 100 ബിസി വരെയുള്ള കാലഘട്ടങ്ങളിലെ നാഗരികതയുമായി ബന്ധപ്പെട്ട നോർത്തേൺ പോളിഷ് വെയർ എന്നറിയപ്പെടുന്ന കറുത്ത തിളക്കമുള്ള മൺപാത്രങ്ങളുടെ സാമ്പിളുകളും അവർ ശേഖരിച്ചിരുന്നു. കൂടുതൽ ഉത്ഖനനങ്ങൾക്കും പര്യവേക്ഷണങ്ങൾക്കുമായി എഎസ്ഐയുടെ ഓഫീസിലേക്ക് സന്ദേശം അയക്കുകയും ചെയ്തിരുന്നു. 

കഴിഞ്ഞ 70 വർഷത്തിനിടെ ദൈഹാർ,മംഗാർ,ഹതീന്ദർ ഗ്രാമങ്ങളിൽ നിന്നും കുളം കുഴിക്കൽ, കിണർ നിർമാണം, കാർഷിക വൃത്തി എന്നിവയ്ക്കിടെ പല പുരാതന ശിൽപ്പങ്ങളും ശിലാ ഫലകങ്ങളും മറ്റും കണ്ടെത്തിയിട്ടുണ്ട്. എന്നിരുന്നാലും മതിയായ സംരക്ഷണം ലഭിക്കാത്തതിനെത്തുടർന്ന് ഇവയിൽ പലതും നഷ്ടപ്പെടുകയോ കേടുപാടുകൾ സംഭവിക്കുകയോ ചെയ്തു. 

നാട്ടുകാർ മാതാ കമല എന്ന പേരിൽ ആരാധിക്കുന്ന ദേവതയുടെ ഒരു വലിയ പ്രതിമയും കണ്ടെത്തലുകളിൽ പ്രധാനമാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.