4 December 2024, Wednesday
KSFE Galaxy Chits Banner 2

അനുസ്മരണവും ഭക്ഷ്യക്കിറ്റ് വിതരണവും

Janayugom Webdesk
ഹരിപ്പാട്
November 18, 2021 7:30 pm

മുതുകുളം സതീർഥ്യയുടെ നേതൃത്വത്തിൽ രാഷ്ട്രീയ‑സാമൂഹിക‑സന്നദ്ധ പ്രവർത്തനും സതീർഥ്യയുടെ മുൻ പ്രസിഡന്റുമായിരുന്ന സി എ റോബർട്ടിനെ അനുസ്മരിച്ചു. ഗവണ്‍മെന്റ് ചീഫ് വിപ്പ് ഡോ. എൻ ജയരാജ് ഉദ്ഘാടനം ചെയ്തു. സതീർഥ്യ പ്രസിഡന്റ് സുരേഷ് പുത്തൻകുളങ്ങര അധ്യക്ഷനായി.

ശാസ്ത്ര സാഹിത്യ പരിക്ഷത്ത് ജില്ലാ പ്രസിഡന്റ് ബി കൃഷ്ണകുമാർ അനുസ്മരണ പ്രഭാഷണം നടത്തി. ചടങ്ങിൽ 150 കുടുംബങ്ങൾക്ക് ഭക്ഷ്യക്കിറ്റുകൾ നൽകി. കേരളാ സർവകലാശാലയിൽ നിന്ന് എജ്യൂക്കേഷനിൽ ഡോക്ടറേറ്റ് നേടിയ വി ലക്ഷ്മി വിജയകുമാർ. സംസ്കൃത സർവകലാശാലയിൽ നിന്ന് എം എ വേദാന്തയിൽ ഒന്നാം റാങ്ക് നേടിയ എസ് അശ്വതി എന്നിവരെ അനുമോദിച്ചു. സതീർഥ്യ സെക്രട്ടറി എം ബാലകൃഷ്ണൻ, ജെ പ്രസന്നകുമാർ, ഡി അനന്തകൃഷ്ണൻ എന്നിവർ സംസാരിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.