29 December 2025, Monday

Related news

December 27, 2025
December 27, 2025
December 24, 2025
December 21, 2025
December 21, 2025
December 21, 2025
December 19, 2025
December 17, 2025
December 15, 2025
December 12, 2025

പ്രശസ്ത കലാസംവിധായകൻ കെ ശേഖർ അന്തരിച്ചു

Janayugom Webdesk
തിരുവനന്തപുരം
December 27, 2025 5:51 pm

മലയാള സിനിമയിലെ വിസ്മയ കാഴ്ചകൾക്ക് പിന്നിൽ പ്രവർത്തിച്ച പ്രശസ്ത കലാസംവിധായകൻ കെ ശേഖർ(72) അന്തരിച്ചു. തിരുവനന്തപുരത്തെ വസതിയിലായിരുന്നു അന്ത്യം. ഇന്ത്യയിലെ ആദ്യത്തെ 3ഡി ചിത്രമായ ‘മൈ ഡിയർ കുട്ടിച്ചാത്തൻ’ ഉൾപ്പെടെ നിരവധി ശ്രദ്ധേയമായ സിനിമകളുടെ കലാസംവിധാനം നിർവ്വഹിച്ചിട്ടുണ്ട്. ജിജോ പുന്നൂസിന്‍റെ സംവിധാനത്തില്‍ 1982 ല്‍ പുറത്തെത്തിയ പടയോട്ടത്തിന്‍റെ കോസ്റ്റ്യൂം ഡിസൈനറായാണ് സിനിമയില്‍ ശേഖറിന്‍റെ തുടക്കം. നോക്കെത്താ ദൂരത്ത് കണ്ണുംനട്ട്, ഒന്ന് മുതൽ പൂജ്യം വരെ തുടങ്ങിയ ചിത്രങ്ങള്‍ക്ക് കലാസംവിധാനം നിര്‍വ്വഹിച്ചു. ഇന്ത്യയിലെ ആദ്യത്തെ 3ഡി ചിത്രമായ മൈ ഡിയര്‍ കുട്ടിച്ചാത്തനിടെ ‘ആലിപ്പഴം പെറുക്കാം’ എന്ന ഹിറ്റ്‌ പാട്ടിലെ കറങ്ങുന്ന മുറി ഡിസൈൻ ചെയ്തത് ശേഖർ ആയിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.