ചാൻസിലറുടെ കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകാൻ വിസിമാർക്ക് കൂടുതൽ സമയം അനുവദിച്ച് ഹൈക്കോടതി. ഹർജിക്കാരെ കേൾക്കാൻ ഗവർണർ കൃത്യമായ സമയം അനുവദിക്കണമെന്ന് കോടതി നിർദേശിച്ചു. തിരഞ്ഞെടുക്കപ്പെട്ടത് യുജിസി മാനദണ്ഡപ്രകാരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ചാൻസിലർ ഒമ്പത് വിസിമാർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്.
പിരിച്ചുവിടാതിരിക്കാനുള്ള കാരണം ബോധ്യപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടതിനെതുടർന്ന് വിസിമാർ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഹര്‍ജിക്കാര്‍ ഉന്നയിച്ച കാര്യങ്ങൾ ചാൻസിലർ പരിഗണിക്കണമെന്നും അവർക്ക് പറയാനുള്ളത് കേൾക്കണമെന്നും കോടതി നിർദേശിച്ചു.
വിസിമാർ അടക്കമുള്ളവരെ വിളിച്ചുവരുത്തി അവരുടെ വിശദീകരണം കൂടി കേട്ടശേഷം ആറാഴ്ചയ്ക്കകം തീരുമാനമെടുക്കണമെന്നാണ് കോടതി വ്യക്തമാക്കിയത്. ചാൻസിലർ ഇറക്കുന്ന ഉത്തരവ് വിസിമാർക്ക് എതിരാണെങ്കിൽ അത് 10 ദിവസത്തേക്ക് മരവിപ്പിക്കാനും കോടതി നിർദേശിച്ചു.
English Summary: Reply to Chancellor’s Show Cause Notice granted more time to VCs
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.