
പാകിസ്ഥാന്റെ രഹസ്യാന്വേഷണ ഏജന്‍സിയായ ഐഎസ്ഐ ബംഗ്ലാദേശിന്റെ രാഷ്ട്രീയ സുരക്ഷാ രംഗങ്ങളില്‍ സ്വാധീനമുണ്ടക്കിയുട്ടുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ ശക്തമാകുുന്നു. 2024‑ൽ ഷെയ്ഖ് ഹസീനയുടെ സർക്കാർ വീണതിന് പിന്നാലെ അതിവേഗത്തിലാണ് ഐഎസ്‌ഐ ബംഗ്ലാദേശിൽ നീക്കങ്ങൾ നടത്തിവരുന്നത്. ജമാഅത്തെ ഇസ്ലാമി, ഇൻഖിലാബ് മഞ്ച് പോലുള്ള ഗ്രൂപ്പുകളിലൂടെ മത തീവ്രവാദം പ്രോത്സാഹിപ്പിക്കുക, അതുവഴി പാകിസ്ഥാനിലേതിനു സമാനമായ ഒരു ഇന്ത്യാ വിരുദ്ധത ബംഗ്ലാദേശിൽ ഉണ്ടാക്കിയെടുക്കുക തുടങ്ങിയവയിലാണ് പ്രധാനമായും ഐഎസ്‌ഐ ലക്ഷ്യംവെച്ചിരിക്കുന്നത് എന്നാണ് ഇന്റലിജൻസ് വിശകലന വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
ഇപ്പോൾ നടന്നുക്കൊണ്ടിരിക്കുന്ന പ്രതിഷേധങ്ങളും ഇന്ത്യൻ ഹൈക്കമ്മിഷന് നേരെയുള്ള ആക്രമണങ്ങളും സംശയത്തോടെയാണ് ഇന്ത്യ നോക്കിക്കാണുന്നത്. ധാക്കയിലെ പാകിസ്ഥാന്‍ ഹൈക്കമ്മിഷനിൽ ഐഎസ്‌ഐയുടെ ഒരു പ്രത്യേക സെൽ സ്ഥാപിച്ചതായി നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു. ഈ യൂണിറ്റിൽ ഉയർന്ന റാങ്കിലുള്ള സൈനിക, രഹസ്യാന്വേഷണ ഉദ്യോഗസ്ഥരുടെ ഒരു സംഘം പ്രവർത്തിക്കുന്നതായി പറയപ്പെടുന്നു. ഉന്നത രഹസ്യാന്വേഷണ സ്രോതസ്സുകൾ അനുസരിച്ച്, സെല്ലിന്റെ ആദ്യഘട്ടത്തിൽ ഒരു ബ്രിഗേഡിയർ, രണ്ട് കേണൽമാർ, നാല് മേജർമാർ, പാകിസ്താന്റെ നാവിക, വ്യോമസേനകളിൽ നിന്നുള്ള നിരവധി ഉദ്യോഗസ്ഥർ എന്നിവർ ഉൾപ്പെടുന്നു.
eport: Pakistan trying to create anti-India sentiment in Bangladesh
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.