1 January 2026, Thursday

Related news

December 21, 2025
October 22, 2025
October 22, 2025
May 16, 2025
May 15, 2025
May 15, 2025
January 31, 2025
January 26, 2025
January 26, 2025
January 26, 2025

മതത്തിനും ഭാഷയ്ക്കും അതീതമായ ഐക്യം ഇന്ത്യയുടെ സത്ത: രാഷ്ട്രപതി

Janayugom Webdesk
ന്യൂഡല്‍ഹി
January 25, 2023 11:31 pm

വിവിധ മതങ്ങളും വിവിധ ഭാഷകളും വിഭജിക്കുന്നതിന് പകരം ഒന്നിപ്പിക്കുന്നതാണ് ഇന്ത്യയുടെ സത്തയെന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മു. കാലത്തിന്റെ പരീക്ഷണങ്ങളെ അതിജീവിച്ച ഭരണഘടനയുടെ കാതല്‍ ഈ ഐക്യമാണെന്നും റിപ്പബ്ലിക് ദിനത്തിന് മുന്നോടിയായി രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കവെ അവര്‍ പറഞ്ഞു.

ജി20 അധ്യക്ഷ പദവി ജനാധിപത്യവും ബഹുമുഖത്വവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള അവസരവും മെച്ചപ്പെട്ട ലോകത്തെയും മികച്ച ഭാവിയേയും രൂപപ്പെടുത്തുന്നതിനുള്ള ശരിയായ ഫോറവുമാണ്. ഇന്ത്യയുടെ നേതൃത്വത്തില്‍ കൂടുതല്‍ സമത്വവും സുസ്ഥിരവുമായ ലോകക്രമം കെട്ടിപ്പടുക്കുന്നതിനുള്ള ശ്രമങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്താന്‍ ജി20 യ്ക്ക് കഴിയുമെന്നും രാഷ്ട്രപതി പറഞ്ഞു.

ആഗോള താപനില ഉയരുകയും തീവ്ര കാലാവസ്ഥ അപകടങ്ങള്‍ വര്‍ധിക്കുകയും ചെയ്യുന്നു. കൂടുതല്‍ ആളുകളെ ദാരിദ്ര്യത്തില്‍ നിന്ന് കരകയറ്റാന്‍ സാമ്പത്തിക വളര്‍ച്ച ആവശ്യമാണ്. എന്നാല്‍ ആ വളര്‍ച്ച ഫോസില്‍ ഇന്ധനത്തില്‍ നിന്നാണ്. ദൗര്‍ഭാഗ്യവശാല്‍, ദരിദ്രര്‍ മറ്റുള്ളവരെക്കാള്‍ ആഗോളതാപനത്തിന്റെ ഭാരം വഹിക്കുന്നു. ബദല്‍ ഊര്‍ജ സ്രോതസുകള്‍ വികസിപ്പിക്കുകയും ജനകീയമാക്കുകയും ചെയ്യുക എന്നതാണ് ഇതിനുള്ള പരിഹാരങ്ങളിലൊന്നെന്നും റിപ്പബ്ലിക് ദിന സന്ദേശത്തില്‍ രാഷ്ട്രപതി പറഞ്ഞു.

Eng­lish Sum­ma­ry: Con­sti­tu­tion mak­ers’ vision has been guid­ing our Repub­lic: Pres­i­dent Murmu
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.