വയനാട് ഉരുള്‍പൊട്ടലിന്‍റെ പശ്ചാത്തലത്തിലുള്ള രക്ഷാദൗത്യം 4ാം ദിവസമെത്തി.മുണ്ടക്കൈയിലും ചൂരല്‍മലയിലും തിരച്ചില്‍ തുടരുകയാണ്.മുണ്ടക്കൈ,ചൂരല്‍മല മേഖലകളെ 6 സോണുകളായി തിരിച്ചാണ് തെരച്ചില്‍ നടക്കുന്നത്.ചാലിയാര്‍ പുഴയില്‍ തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.ഉരുള്‍പൊട്ടലിന്‍റെ പ്രഭവകേന്ദ്രമായ പുഞ്ചിരിമട്ടത്ത് പ്രത്യേക തെരച്ചില്‍ നടത്തും.
ചാലിയാര്‍ പുഴയോരത്തെ പോലീസ് സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ചും തെരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്.അട്ടമല-ആറന്‍മല സോണ്‍-1,മുണ്ടക്കൈ-സോണ്‍2,പുഞ്ചിരിമട്ടം സോണ്‍3,വെള്ളാര്‍മല വില്ലേജ് റോഡ്-സോണ്‍4,GVHSS വെള്ളാര്‍മല‑സോണ്‍5,ചൂരല്‍മല പുഴയുടെ അടിവാരം-സോണ്‍6 എന്നിങ്ങനെയാണ് സോണുകള്‍ തിരിച്ചിരിക്കുന്നത്.ഇത്വരെ കണ്ടെത്തിയ മൃതദേഹങ്ങളില്‍ 49 എണ്ണം കുട്ടികളുടേതാണ്.കൂടുതല്‍ ദൗത്യസംഘം തെരച്ചിലിനായി ഇന്ന് ദൗത്യമേഖലയില്‍ എത്തും.ചാലിയാര്‍ പുഴയില്‍ ബോട്ടിലാണ് തെരച്ചില്‍ നടത്തുന്നത്.ഹെലികോപ്റ്ററും തെരച്ചിലിനായി സജീവമാണ്.
English Summary;Rescue Mission Day 4
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.