9 December 2025, Tuesday

Related news

September 27, 2025
July 16, 2025
April 24, 2025
March 11, 2025
February 4, 2025
February 3, 2025
January 14, 2025
June 18, 2024
December 15, 2023

ഫ്ലാറ്റുകളിലും അപ്പാര്‍ട്ട്മെന്റുകളിലും താമസിക്കുന്നവര്‍ക്ക് സ്വന്തം ഓഹരിക്ക് വ്യക്തിഗത ഭൂനികുതി അടയ്ക്കാം

ഗിരീഷ് അത്തിലാട്ട്
തിരുവനന്തപുരം
April 24, 2025 9:36 pm

ഫ്ലാറ്റുകളിലും അപ്പാര്‍ട്ട്മെന്റുകളിലും താമസിക്കുന്നവര്‍ക്ക് സ്വന്തം ഓഹരിക്ക് വ്യക്തിഗത ഭൂനികുതി അടയ്ക്കാം. ഇത് സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് റവന്യുവകുപ്പ് ഉത്തരവ് പുറത്തിറങ്ങി. സുനാമി ബാധ്യത പുനരധിവാസ ഫ്ലാറ്റുകളിലെ താമസക്കാര്‍ക്കും ഇപ്രകാരം ഭൂനികുതി അടയ്ക്കാനുള്ള സംവിധാനം നടപ്പിലാക്കും. ഫ്ലാറ്റ്/അപ്പാര്‍ട്ട്മെന്റ് എന്നിവയുടെ പോക്കുവരവ്, ഭൂനികുതി സ്വീകരിക്കല്‍ എന്നിവയ്ക്ക് ഏകീകൃത മാനദണ്ഡം സ്വീകരിക്കാനുള്ള തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. വായ്പാ ആവശ്യങ്ങള്‍ക്കും മറ്റുമായി ഉടമസ്ഥാവകാശം തെളിയിക്കുന്നതിന് ഫ്ലാറ്റ് ഉടമകള്‍ക്ക് ഇനി ഭൂനികുതി അടച്ച രശീത് ഉപയോഗിക്കാനും സാധിക്കും. റവന്യുമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗതീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവിറങ്ങിയത്. 

ഫ്ലാറ്റുകള്‍ കൈമാറ്റം ചെയ്യുമ്പോള്‍ ഭൂമിയുടെ ഉടമസ്ഥാവകാശം കൂടി ആധാരപ്രകാരം കൈമാറുന്ന കേസുകളില്‍ മാത്രം പോക്കുവരവ് അനുവദിച്ചാല്‍ മതിയെന്ന് മാര്‍ഗനിര്‍ദേശങ്ങളില്‍ വ്യക്തമാക്കുന്നു. ഇത്തരം അവസരങ്ങളില്‍ ഫ്ലാറ്റ് ഉടമയുടെയോ സ്ഥാപനത്തിന്റെയോ നിലവിലുള്ള തണ്ടപ്പേരിന്റെ സബ് നമ്പര്‍ നല്‍കിയാണ് പോക്കുവരവ് നടത്തേണ്ടത്. മാതൃതണ്ടപ്പേരിലെ എല്ലാ സര്‍വേ നമ്പറുകളും ഉപ തണ്ടപ്പേരുകളില്‍ അതേ പ്രകാരം ചേര്‍ക്കും. ഓരോ ഉടമകള്‍ക്കും അവിഭക്താവകാശം രേഖപ്പെടുത്തി പ്രത്യേക കൈവശ സര്‍ട്ടിഫിക്കറ്റും അനുവദിക്കും. ഭൂമിയുടെ അവകാശം കൈമാറിയിട്ടില്ലാത്ത കേസുകളില്‍ ഭൂഉടമ നികുതി അടയ്ക്കുന്ന നിലവിലെ രീതി തുടരും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.