25 December 2024, Wednesday
KSFE Galaxy Chits Banner 2

വിരമിക്കുന്ന എഐജിഡിഎസ്‍യു ഡിവിഷണല്‍ പ്രസിഡന്റിന് യാത്ര അയപ്പ് നല്‍കി

Janayugom Webdesk
നെടുങ്കണ്ടം
November 5, 2021 7:59 pm

തപാല്‍ വകുപ്പില്‍ നിന്നും വിരമിക്കുന്ന മുനിയറ അസിസ്റ്റന്റ് പോസ്റ്റ് മാസ്റ്ററും ഓള്‍ ഇന്ത്യാ ഗ്രാമീണ്‍ ഡാക്ക് സേവക് യൂണിയന്‍ ഇടുക്കി ഡിവിഷന്‍ പ്രസിഡന്റുമായ വി ബേബിക്ക് അഖിലേന്ത്യാ ഗ്രാമീണ്‍ ഡാക്ക് സേവക് യൂണിയന്റെ നേതൃത്വത്തില്‍ യാത്രഅയപ്പ് നല്‍കി. അടിമാലി എല്‍ ഐ സി ഹാളില്‍ നടന്ന യാത്ര അയപ്പ് എഐജിഡിഎസ് യൂണിയന്‍ മുന്‍ സര്‍ക്കിള്‍ പ്രസിഡന്റ് കെ എ വര്‍ഗ്ഗീസ് ഉദ്ഘാടനം ചെയ്തു.വിഡിയോ കോണ്‍ഫ്രന്‍സിലൂടെ പീരുമേട് എംഎല്‍എ വാഴൂര്‍ സോമന്‍ വിരമിക്കുന്ന ബേബിയ്ക്ക് ആശംസകള്‍ നല്‍കി.

40 വര്‍ഷക്കാലത്തെ സേവനം പൂര്‍ത്തീകരിച്ച ശേഷമാണ് വി ബേബി തപാല്‍വകുപ്പില്‍ നിന്നും ഈ മാസം 9ന് ഔദ്യോഗികമായി വിരമിക്കുന്നത്. എഐജിഡിഎസ് യൂണിയന്‍ ഇടുക്കി ഡിവിഷന്‍ വൈസ് പ്രസിഡന്റ് മനോജ് ജോസഫ് അധ്യക്ഷത വഹിച്ചു. എഐജിഡിഎസ് യൂണിയന് വേണ്ടി മുന്‍ സര്‍ക്കിള്‍ സെക്രട്ടറി കെ.എം വര്‍ഗ്ഗീസും എഐടിയൂസിയെ പ്രതിനിധികരിച്ച് സുനില്‍ കെ കുമാരനും ഉപഹാരങ്ങള്‍ നല്‍കി ബേബിയെ ആദരിച്ചു. കേരളാ സര്‍ക്കിള്‍ രക്ഷാധികാരി മോഹനചന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി. ഡിവിഷണല്‍ സെക്രട്ടറി എം പി സതീശന്‍, സെബാസ്റ്റിയന്‍ ശാന്തന്‍പാറ, സോഫിയ, സുഗതന്‍, ശ്രീജ, മഞ്ചു തുടങ്ങിയവര്‍ സംസാരിച്ചു.
eng­lish summary;Retired AIGDSU Divi­sion­al Pres­i­dent bids farewell
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.