23 January 2026, Friday

Related news

January 15, 2026
January 14, 2026
January 13, 2026
January 11, 2026
January 11, 2026
December 27, 2025
December 27, 2025
December 24, 2025
December 21, 2025
December 21, 2025

“റിട്ടൺ ആൻഡ് ഡയറക്‌ടഡ് ബൈ ഗോഡ്” ഒരു ഫാന്റസി ജോണർ സിനിമ; സൈജു കുറുപ്പ്

ചിത്രം മെയ് 16ന് തീയേറ്ററുകളില്‍
Janayugom Webdesk
കൊച്ചി
May 8, 2025 10:46 am

ഫെബി ജോർജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം “റിട്ടൺ ആൻഡ് ഡയറക്‌ടഡ് ബൈ ഗോഡ്” ഒരു ഫാന്റസി ജോണർ സിനിമയാണെന്ന് നടൻ സൈജു കുറുപ്പ്. താൻ ആദ്യമായിട്ടാണ് ഒരു ഫാന്റസി സിനിമയുടെ ഭാഗമാകുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദൈവം ഒരു സാധാരണക്കാരന്റെ അടുത്തേക്ക് ഇറങ്ങി വരുന്നതും, തുടർന്ന് ഒരിക്കലും സംഭവിക്കാൻ സാധ്യതയില്ലാത്ത കാര്യങ്ങളിലൂടെ കഥ മുന്നോട്ട് പോകുന്നതുമാണ് സിനിമയുടെ ഇതിവൃത്തം. ഈ സിനിമയിലെ തൻ്റെ കഥാപാത്രത്തിനും ഏറെ പ്രത്യേകതകളുണ്ടെന്നും സൈജു കുറുപ്പ് അഭിപ്രായപ്പെട്ടു.

ടി.ജെ പ്രൊഡക്ഷൻസ്, നെട്ടൂരാൻ ഫിലിംസ് എന്നീ ബാനറുകളിൽ തോമസ് ജോസും സനൂബ് കെ യൂസഫും ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ സണ്ണി വെയ്ൻ, അപർണ ദാസ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിലെ ബി കെ ഹരിനാരായണൻ എഴുതി ഷാൻ റഹ്മാൻ സംഗീതം നൽകി വിനീത് ശ്രീനിവാസൻ ആലപിച്ച “ക്രഷാണേ ക്രഷാണേ.…” എന്ന് തുടങ്ങുന്ന ഒഫീഷ്യൽ ലിറിക്കൽ വീഡിയോ ഗാനം കഴിഞ്ഞ ദിവസം പുറത്തിറങ്ങി.

മെയ് പതിനാറിന് ഗുഡ്-വിൽ എന്റർടൈൻമെന്റ്സ് ആണ് ചിത്രം തീയേറ്ററുകളിൽ എത്തിക്കുന്നത്. അഭിഷേക് രവീന്ദ്രൻ, വൈശാഖ് വിജയൻ, ശ്രീലക്ഷ്മി സന്തോഷ്‌, ചെമ്പിൽ അശോകൻ, നീന കുറുപ്പ്, മണികണ്ഠൻ പട്ടാമ്പി, ജോളി ചിറയത്, ബാബു ജോസ്, ഓസ്റ്റിൻ ഡാൻ, ദിനേശ് പ്രഭാകർ, ബാലാജി ശർമ്മ തുടങ്ങിയവരാണ് സിനിമയിലെ മറ്റ് പ്രധാന അഭിനേതാക്കൾ. ജോമോൻ ജോൺ, ലിന്റോ ദേവസ്യ, റോഷൻ മാത്യു എന്നിവർ ചേർന്നാണ് ചിത്രത്തിൻ്റെ തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. ഇക്ബാൽ കുറ്റിപ്പുറം, ബി കെ ഹരിനാരായണൻ, മനു മഞ്ജിത്, ഹരിത ഹരി ബാബു എന്നിവരുടെ വരികൾക്ക് ഷാൻ റഹ്മാനാണ് സംഗീതം നൽകുന്നത്. 

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ‑സിബി ജോർജ്, പ്രൊഡക്ഷൻ കൺട്രോളർ‑ജാവേദ് ചെമ്പ്,വസ്ത്രാലങ്കാരം-സമീറ സനീഷ്, കലാസംവിധാനം- ജിതിൻ ബാബു, മേക്കപ്പ്-മനോജ് കിരൺ രാജ്, സ്റ്റിൽസ്-റിഷ്ലാൽ ഉണ്ണികൃഷ്ണൻ, ഡിസൈൻ‑യെല്ലോ ടൂത്ത്സ്, പി ആർ ഒ‑എ എസ് ദിനേശ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.