23 January 2026, Friday

Related news

January 23, 2026
January 19, 2026
January 11, 2026
January 10, 2026
January 6, 2026
January 5, 2026
January 4, 2026
January 2, 2026
January 2, 2026
January 1, 2026

അവധി കഴിഞ്ഞ് മടക്കം, മണിക്കൂറുകള്‍ക്കുള്ളില്‍ തീപിടുത്തം: കുവൈത്തില്‍വച്ച് മലയാളി കുടുംബത്തിന് ദാരുണാന്ത്യം

Janayugom Webdesk
പത്തനംതിട്ട
July 20, 2024 8:58 am

അവധികഴിഞ്ഞ് മടങ്ങിയെത്തി മണിക്കൂറുകള്‍ക്കുശേഷം കുവൈത്തില്‍ അപ്പാര്‍ട്ടുമെന്റിലുണ്ടായ തീപിടുത്തത്തില്‍ തിരുവല്ല സ്വദേശികളായ നാലം​ഗ കുടുംബത്തിന് ദാരുണാന്ത്യം. കുവൈത്തിലെ ജിലീബ് അൽ‌ ഷുയോഖ് മേഖലയിലെ അപ്പാർട്ട്മെന്റിലാണ് തീപിടുത്തമുണ്ടായത്. തിരുവല്ല നീരേറ്റുപുറം സ്വദേശികളായ മാത്യു എബ്രഹാം, ഭാര്യ ലിനി മക്കളായ ഐസക്ക് എബ്രഹാം, എറിൻ എബ്രഹാം എന്നിവരാണ് മരിച്ചത്. 

തീപിടുത്തത്തിനുപിന്നാലെ എ സിയിൽ നിന്നുവന്ന പുക ശ്വസിച്ചാണ് നാലുപേരും മരിച്ചതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ വ്യക്തമാക്കുന്നു. ഇന്നലെ രാത്രിയോടെയാണ് തീപിടുത്തമുണ്ടായത്. തീപിടുത്തമുണ്ടാകുമ്പോൾ ഇവര്‍ ഉറക്കത്തിലായിരുന്നു. വിവരമറിഞ്ഞെത്തിയ അ​ഗ്നിശമന വിഭാ​ഗം സ്ഥലത്തെത്തി തീയണച്ചു. നാലുപേരെയും ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 

ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. മയലാളികൾ ഏറെയുള്ള അബ്ബാസിയയിലാണ് അപകടമുണ്ടായത്. അവധി കഴിഞ്ഞ് വെള്ളിയാഴ്ച വൈകീട്ട് പ്രാദേശിക സമയം അഞ്ച് മണിയോടെയാണ് ഇവർ നാട്ടിൽ നിന്ന് തിരിച്ചെത്തിയത്. മണിക്കൂറുകൾക്കകമാണ് ദുരന്തമുണ്ടായത്. അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിന് സമീപമാണ് ഇവർ താമസിച്ചിരുന്നതെന്നാണ് വിവരം. 

Eng­lish Sum­ma­ry: Return­ing from vaca­tion, fire breaks out with­in hours: Trag­ic end for Malay­ali fam­i­ly in Kuwait

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.