ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്സിറ്റിയുടെ ഭൂമി സ്വകാര്യമേഖലയ്ത്ത് മറിച്ചു വില്‍ക്കാനുള്ള നീക്കവുമായി രേവന്ത് റെഡ്ഡി സര്‍ക്കാര്‍. ജൈവ വൈവിധ്യമാര്‍ന്ന 400 ഏക്കര്‍ ഭൂമിയാണ് ബുള്‍ഡോസര്‍ ഉപയോഗിച്ച് സര്‍ക്കാര്‍ ഇടുച്ചു നിരത്തിയത്. ബുള്‍ഡോസര്‍ രാജിനെതിരെ പ്രതിഷേധിച്ച എസ്എഫ്‌ഐ നേതാക്കളെയും യൂണിയന്‍ ഭാരവാഹികളെയും വിദ്യാര്‍ത്ഥികളെയും പൊലീസ് തല്ലിച്ചതച്ച് ജയിലിലടച്ചു.
ക്യാമ്പസില്‍ ഇടതുപക്ഷ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ നാളെ മുതല്‍ അനിശ്ചിതകാല സമരം ആരംഭിക്കും.ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയുടെ 2300 ഏക്കര്‍ ഭൂമി തെലങ്കാന സര്‍ക്കാരിന്റെ ഉടമസ്ഥതയിലാണെന്ന വാദം ചൂണ്ടിക്കാട്ടിയാണ് സ്വകാര്യമേഖലയ്ക്ക് തീറെഴുതി കൊടുക്കാനുള്ള നീക്കം. ക്യാമ്പസിനോട് ചേര്‍ന്ന 400 ഏക്കര്‍ ഭൂമി 50ലധികം ബുള്‍ഡോസര്‍ ഉപയോഗിച്ച് ഒറ്റ ദിവസം കൊണ്ട് ഇടിച്ചു നിരത്തി. ഐടി പാര്‍ക്ക് സ്ഥാപിക്കാനായി സ്വകാര്യ വ്യക്തികള്‍ക്ക് ലേലം ചെയ്യാന്‍ ജൈവ വൈവിധ്യമാര്‍ന്ന ആവാസ വ്യവസ്ഥ തരിശുഭൂമി ആക്കി മാറ്റുകയായിരുന്നു. മാനും മയിലും ഉള്‍പ്പെടുന്ന ഉദ്യാനമാണ് തകര്‍ക്കപ്പെട്ടത്. കാമ്പസില്‍ പൊലീസ് അകമ്പടിയോടെ എത്തിയ ജെസിബികള്‍ ഭൂമി ഇടിച്ചു നിര്‍ത്തിയപ്പോഴാണ് യൂണിവേഴ്‌സിറ്റി അധികൃതരും വിദ്യാര്‍ത്ഥികളും സംഭവം അറിയുന്നത്.
സംഭവത്തില്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചിരിക്കുകയാണ് വിദ്യാര്‍ത്ഥി സംഘടനകള്‍. കോണ്‍ഗ്രസ് സര്‍ക്കാരിന്റെ നീക്കത്തിനെതിരെ വിദ്യാര്‍ത്ഥികള്‍ കോടതിയെയും സമീപിച്ചിട്ടുണ്ട്. ക്യാമ്പസിന്റെ ഒരിഞ്ച് ഭൂമി പോലും വിട്ടുകൊടുക്കില്ലെന്ന നിലപാടിലാണ് വിദ്യാര്‍ത്ഥികള്‍.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.