22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 2, 2024
November 28, 2024
November 15, 2024
October 29, 2024
October 26, 2024
October 25, 2024
October 25, 2024
October 22, 2024
October 16, 2024
October 12, 2024

റവന്യൂ ഉദ്യോഗസ്ഥരെ മാതൃകാ ജനസേവകരാക്കും: കെ രാജൻ

Janayugom Webdesk
കാസർകോട്
February 28, 2022 9:16 pm

റവന്യുവകുപ്പിലെ ഉദ്യോഗസ്ഥരെ മാതൃകാസേവകരാക്കാനും പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാനും നടപടികള്‍ സ്വീകരിച്ചുവരുന്നതായി റവന്യൂ മന്ത്രി കെ രാജൻ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇതിനായി വകുപ്പിന്റെ വിദ്യാഭ്യാസ വിഭാഗമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലാന്‍ഡ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്മെന്റിന്റെ നേതൃത്വത്തില്‍ ജീവനക്കാര്‍ക്ക് പരിശീലനം നല്കും.

ചട്ടങ്ങളുടെ നിയമങ്ങളുടെയും നൂലാമാലകൾ കാരണം പല പ്രവർത്തനങ്ങളും വേഗത്തിൽ പൂർത്തീകരിക്കാൻ സാധിക്കാത്ത അവസ്ഥയുണ്ട്. എല്ലാ ജീവനക്കാരെയും കാര്യക്ഷമായി പ്രവർത്തിക്കുന്നതിനും നിയമങ്ങളിലും ചട്ടങ്ങളിലും അവബോധം ഉണ്ടാക്കുന്നതിനും വിദ്യാഭ്യാസം കൊടുക്കുന്ന പരിപാടി നടക്കുകയാണ്. അനഭിലഷണീയമായ നടപടികളുണ്ടായാൽ ശക്തമായ നടപടി എടുക്കും. ഇതിന്റെ തെളിവാണ് ഇന്നലെ ഇടുക്കി തഹസിൽദാരെ സസ്പെന്റ് ചെയ്തത്. വനഭൂമിയുമായി ബന്ധപ്പെട്ട പട്ടികവർഗക്കാരുടെ 160 ഓളം വരുന്ന അപേക്ഷകൾ സൂക്ഷിക്കുകയും കൃത്യമായി വിതരണം നടത്താതിരിക്കുകയും ചെയ്തതിന്റെ പേരിൽ അന്വേഷണം നടത്തിയാണ് അദ്ദേഹത്തിനെതിരെ നടപടി സ്വീകരിച്ചത്.

റവന്യൂ വകുപ്പിനെ അടിമുടി ജനകീയവത്ക്കരിക്കുകന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് ആദ്യമായി വില്ലേജുതല ജനകീയ സമിതികൾ മാര്‍ച്ച് മാസം നിലവിൽ വരുമെന്ന് മന്ത്രി അറിയിച്ചു. ഇതിന്റെ ഭാഗമായി റവന്യൂ സെക്രട്ടറിയേറ്റ് നിലവിൽ വന്നു. അതിന്റെ തുടർച്ചയെന്നോണമാണ് താഴെത്തട്ടിൽ വില്ലേജുതല ജനകീയ സമിതികൾ രൂപീകരിക്കാൻ തീരുമാനിച്ചിരിക്കുന്നത്.
ജീവനക്കാരുടെ സര്‍ഗശേഷി കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിനായി ഏപ്രില്‍ മാസത്തില്‍ റവന്യൂ കലോത്സവം നടത്താനും തീരുമാനിച്ചു. ആധുനിക സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി വകുപ്പിന്റെ പ്രവര്‍ത്തനം ശക്തിപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.
ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ്, എഡിഎം എ കെ രമേന്ദ്ര, സബ് കളക്ടര്‍ ഡി ആര്‍ മേഘശ്രീ എന്നിവരും വാര്‍ത്താസമ്മേളനത്തിൽ സംബന്ധിച്ചു.

ഭൂമി തരംമാറ്റം വേഗത വര്‍ധിപ്പിക്കും

ഭൂമി പ്രശ്നങ്ങള്‍ അതിവേഗം പരിഹരിക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായി ഭൂമി തരംമാറ്റത്തിന് പൊതുവായ ഒരു സ്റ്റാൻറേർഡ്ഓപ്പറേഷൻ പ്രോസീജിയൽ സർക്കാർ തയ്യാറാക്കിയിട്ടുണ്ട്. 31 കോടി രൂപ ചെലവഴിച്ച് ജനുവരി 31 വരെ നിലനില്‍ക്കുന്ന കേരളത്തിലെ എല്ലാ ഭൂമി തരംമാറ്റത്തിന്റെ അപേക്ഷകളും പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് റവന്യൂ മന്ത്രി കെ രാജന്‍ പറഞ്ഞു. 27 എ എന്ന വിഭാഗത്തിൽ തരംമാറ്റത്തിൽ മാത്രം 112548ലേറെ കേസുകളുണ്ട്. 4ഡി അപേക്ഷകൾ 40,000 നിലവിലുണ്ട്. ഇതെല്ലാം ആറ് മാസത്തിനുള്ളിൽ പൂർത്തിയാക്കാൻ കഴിയുന്നവിധത്തിൽ പ്രവർത്തനം ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

Eng­lish Summary:Revenue offi­cials to be exem­plary pub­lic ser­vants: K Rajan
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.