4 December 2024, Wednesday
KSFE Galaxy Chits Banner 2

പുതുക്കിയ ക്രിമിനല്‍ നിയമങ്ങള്‍ ജൂലൈ ഒന്നു മുതല്‍

Janayugom Webdesk
ന്യൂഡല്‍ഹി
June 16, 2024 10:22 pm

നരേന്ദ്ര മോഡി സര്‍ക്കാര്‍ കൊണ്ടുവന്ന ക്രിമിനല്‍ നിയമഭേദഗതി അടുത്തമാസം ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരും. രാജ്യത്ത് ആദ്യം മുതല്‍ നിലവിലുണ്ടായിരുന്ന ഇന്ത്യന്‍ പീനല്‍ കോഡ്, കോഡ് ഓഫ് ക്രിമിനല്‍ പ്രോസിജീയര്‍ കോഡ്, ഇന്ത്യന്‍ എവിഡന്‍സ് ആക്ട് എന്നിവയാണ് രണ്ടാം മോഡി സര്‍ക്കാര്‍ പരിഷ്കരിച്ച് പേര് മാറ്റം നടത്തിയത്. ഭാരതീയ ന്യായ സന്‍ഹിത, ഭാരതീയ നാഗരിക് സുരക്ഷാ സന്‍ഹിത, ഭാരതീയ സാക്ഷ്യ അഥീനിയം എന്നിവയാണ് അടുത്ത മാസം ഒന്നുമുതല്‍ നിലവില്‍ വരിക. 

ക്രിമിനല്‍ നിയമ ഭേദഗതിയെ പ്രതിപക്ഷവും നിയമ വിദഗ്ധരും ആദ്യം മുതല്‍ ശക്തമായി എതിര്‍ത്തിരുന്നുവെങ്കിലും കഴിഞ്ഞ ഓഗസ്റ്റില്‍ നടന്ന പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ അവതരിപ്പിച്ച് പാസാക്കുകയായിരുന്നു. 163 വര്‍ഷം പഴക്കമുള്ള ഐപിസിക്ക് പകരമാണ് ഭാരതീയ ന്യായ സന്‍ഹിത അവതരിപ്പിച്ചിരിക്കുന്നത്. മൂലനിയമത്തില്‍ കാതലായ പരിഷ്കാരവും വെട്ടിതിരുത്തലും വരുത്തിയാണ് നിയമ ഭേദഗതി നടപ്പില്‍ വരുന്നത്. ലൈംഗിക കുറ്റകൃത്യം തടയുന്നതിന് പുതിയ നിയമത്തില്‍ വ്യവസ്ഥ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വാദിക്കുന്നത്. സംഘടിത കുറ്റകൃത്യം തടയല്‍, സൈബര്‍ തട്ടിപ്പ്, വാഹനമോഷണം, മനുഷ്യക്കടത്ത് , മയക്കുമരുന്ന് വ്യാപരം എന്നിവയും പുതിയ നിയമത്തില്‍ വരും. 

1973 ലെ ക്രിമിനല്‍ പ്രോസിജീയര്‍ കോഡിന് പകരമാണ് ഭാരതീയ നാഗരിക് സുരക്ഷാ സന്‍ഹിത അവതരിപ്പിച്ചിരിക്കുന്നത്. വിചാരണത്തടവുകരുടെ കേസുകള്‍, ആദ്യ കുറ്റകൃത്യത്തില്‍ ഉള്‍പ്പെടുന്നുവര്‍ക്ക് ജാമ്യം നല്‍കല്‍, ഫോറന്‍സിക് പരിശോധന തുടങ്ങിയ വിഷയങ്ങളാണ് ബിഎന്‍എസ്എസില്‍ പറയുന്നത്. ഇന്ത്യന്‍ എവിഡന്‍സ് ആക്ടിന് പകരമുള്ള ഭാരതീയ സാക്ഷ്യ അഥീനിയത്തിലും ഉള്‍ക്കൊള്ളിക്കലും വെട്ടിനിരത്തലും വരുത്തിയിട്ടുണ്ട്.

Eng­lish Summary:Revised crim­i­nal laws from July 1
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.