വിദേശത്തുനിന്ന് ഇന്ത്യയിലെത്തുന്നവര്‍ക്ക് ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ ഇന്ന് പ്രാബല്യത്തില്‍ വരും. ഹൈറിസ്ക് രാജ്യങ്ങളില്‍ നിന്നും വരുന്ന കോവിഡ് പോസിറ്റീവായ യാത്രക്കാരെ ഐസൊലേഷനില്‍ ആക്കുകയോ ആവശ്യമെങ്കില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയോ വേണം. ഹൈറിസ്ക് രാജ്യങ്ങളില്‍ നിന്നും വരുന്ന എല്ലാവരും കോവിഡ് പരിശോധനയ്ക്ക് വിധേയരാവുകയും പരിശോധനാ ഫലം വരുംവരെ വിമാനത്താവളത്തില്‍ കാത്തിരിക്കുകയും വേണം. നെഗറ്റീവാണെങ്കില്‍ ഏഴ് ദിവസത്തെ ഹോം ക്വാറന്‍റൈന്‍ പാലിച്ച് എട്ടാം ദിവസം ആര്‍ടിപിസിആര്‍ പരിശോധനയ്ക് വിധേയരാകണം. തുടര്‍ന്ന് കോവിഡ് പോസീറ്റീവാകുകയാണെങ്കില്‍ അവരുടെ സാമ്പിളുകള്‍ ജീനോം പരിശോധനയ്ക്ക് അയയ്ക്കും. മറ്റ് രാജ്യങ്ങളില്‍ നിന്നും വരുന്നവരില്‍ രണ്ട് ശതമാനം പേരുടെ സാമ്പിളുകള്‍ പരിശോധിക്കും.
അതിനിടെ രാജ്യത്ത് കോവിഡ് പ്രതിരോധ വാക്സിന്‍ ഡോസുകളുടെ വിതരണം 161 കോടി അഞ്ച് ലക്ഷം പിന്നിട്ടു. ഇന്നലെ മാതം 58 ലക്ഷത്തിലധികം വാക്സിന്‍ ഡോസുകള്‍ നല്‍കിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 15 നും 18 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് ആദ്യ ഡോസായി ഇതുവരെ നാല് കോടി അഞ്ച് ലക്ഷം വാക്സിന്‍ ഡോസുകള്‍ നല്‍കിയിട്ടുണ്ട്.
English Summary: Revised guidelines for expatriates are effective from today
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.