19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 14, 2024
December 1, 2024
September 28, 2024
August 7, 2024
March 5, 2024
February 19, 2024
January 26, 2024
December 12, 2023
October 6, 2023
August 28, 2023

റിയാസ് ഓട് പൊട്ടിച്ച് രാഷ്ട്രീയത്തില്‍ വന്ന ആളല്ല : മന്ത്രി വി ശിവന്‍കുട്ടി

Janayugom Webdesk
തിരുവനന്തപുരം
September 28, 2024 5:33 pm

അന്‍വറിന്റെ ആരോപണങ്ങള്‍ തള്ളി മന്ത്രി വി ശിവന്‍കുട്ടി. അന്‍വറിന്റേത് തെറ്റായ പ്രസ്താവനകളാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പല ഘട്ടത്തിലും വെല്ലുവിളി നേരിട്ടിട്ടുണ്ട്. അതെല്ലാം അതിജീവിച്ച് ശക്തിയോടെ വന്നിട്ടുമുണ്ട്. അന്‍വര്‍ കുറെ കാര്യങ്ങള്‍ പറഞ്ഞു അതൊന്നും രേഖകളുടെ അടിസ്ഥാനത്തിലല്ലെന്നും ശിവന്‍കുട്ടി പ്രതികരിച്ചു.

പിണറായി വിജയന്‍ ആദ്യമായി കേരള രാഷ്ട്രീയത്തില്‍ വന്നയാളല്ല. സമൂഹത്തിന് യോജിക്കാത്ത എന്തെങ്കിലും തെറ്റ് പിണറായി വിജയന്‍ ചെയ്തിട്ടുണ്ടോ എന്ന് ചോദിച്ച ശിവന്‍കുട്ടി, ആരോപണങ്ങള്‍ ഉണ്ടായി എന്നല്ലാതെ കേസ് വന്നിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി. അന്‍വറിന്റെ പ്രസ്താവന കൊണ്ട് പാര്‍ട്ടിക്ക് ഒന്നും സംഭവിക്കാന്‍ പോകുന്നില്ല. അന്‍വറിന് പിന്നില്‍ ആരെങ്കിലും ഉണ്ടോ എന്നറിയില്ല. അന്‍വര്‍ പാര്‍ട്ടിയോട് കാണിച്ചത് കടുത്ത വഞ്ചനയാണ്. അതിനെ അതിജീവിച്ച് മുന്നോട്ട് പോകുമെന്നും മന്ത്രി പറഞ്ഞു.

മന്ത്രി മുഹമ്മദ് റിയാസിനെ പിന്തുണച്ച വി ശിവന്‍കുട്ടി, ഓട് പൊട്ടി രാഷ്ട്രീയത്തില്‍ വന്നയാളല്ല റിയാസ് എന്നാണ് പ്രതികരിച്ചത്. ‘മുഖ്യമന്ത്രിയുടെ മകളുമായി ബന്ധം ഉണ്ടായ ശേഷം രാഷ്ട്രീയത്തിലേക്ക് വന്ന ആളല്ല മുഹമ്മദ് റിയാസ്. അന്‍വറിനെ പോലെ രാഷ്ട്രീയപാര്‍ട്ടികള്‍ മാറി നടക്കുന്ന ആളുമല്ല. റിയാസിനെ വളഞ്ഞിട്ട് ആക്രമിക്കാമെന്ന് കരുതേണ്ട. പാര്‍ട്ടിയും മതേതര വിശ്വാസികളും റിയാസിനൊപ്പമാണ്’, വി ശിവന്‍കുട്ടി കൂട്ടിച്ചേര്‍ത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.