12 April 2025, Saturday
KSFE Galaxy Chits Banner 2

Related news

August 11, 2022
August 10, 2022
August 4, 2022
August 4, 2022
July 29, 2022
July 21, 2022
May 17, 2022
May 13, 2022
May 9, 2022
May 8, 2022

ഭർത്താവ് നിരന്തരം മർദ്ദിച്ചിരുന്നതായി റിഫ മെഹ്നു; ഓഡിയോ പുറത്ത്

Janayugom Webdesk
July 21, 2022 3:12 pm

ദുബായിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച വ്ളോഗർ റിഫ മെഹ്നുവിന്റെ ഓഡിയോ പുറത്ത്. ഭർത്താവ് മെഹ്നാസ് നിരന്തരം മർദ്ദിച്ചിരുന്നുവെന്നാണ് റിഫ ഓഡിയോയിൽ പറയുന്നത്.

‘എന്റെ തലയ്ക്കൊക്കെ അടിയേറ്റിട്ട് എനിക്കെന്തെങ്കിലും ആയിപ്പോയാ എന്താ ചെയ്യാ കട്ടിലിലൊക്കെ തലയിടിപ്പിക്കും’ എന്നാണ് റിഫ ഓഡിയോയിൽ പറയുന്നത്. സുഹൃത്തിനോട് റിഫ സംസാരിക്കുന്നതെന്നാണ് പുറത്തുവരുന്ന വിവരം.

ദുബായ് ജാഹിലിയയിലെ ഫ്ളാറ്റിൽ മാർച്ച് ഒന്നിനു പുലർച്ചെയാണ് റിഫയെ മരിച്ച നിലയിൽ കണ്ടെത്തിയത്. 306,498 എ ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്ത് ഭർത്താവ് മെഹ്നാസിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

മാനസികമായും ശാരീരികമായുമുള്ള പീഡനം റിഫയുടെ മരണത്തിനു കാരണമായതായി കാക്കൂർ പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ തന്നെ വ്യക്തമായിരുന്നു.

റിഫയുടെ മൃതദേഹം അന്വേഷണത്തിന്റെ ഭാഗമായി  വീണ്ടും പുറത്തെടുത്ത് പോസ്റ്റുമോർട്ടം ചെയ്തിരുന്നു. ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട ഇരുവരും മൂന്ന് വർഷം മുൻപായിരുന്നു വിവാഹിതരായത്.

Eng­lish summary;Rifa Mehnu said that her hus­band was con­stant­ly beat­ing her; Audio out

You may also like this video;

YouTube video player

TOP NEWS

April 12, 2025
April 12, 2025
April 11, 2025
April 11, 2025
April 11, 2025
April 10, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.